ആദ്യം പന്ത്, പിന്നെ ഡിക്ക്‌വെല്ല; സ്ലഡ്ജിങ് നേരിടാൻ ഓസീസ് ബാല്യം ഇനിയും ബാക്കി

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റ് നാണംകെട്ട ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിലൂടെ നാണക്കേട് മറയ്ക്കാനുള്ള പുറപ്പാടിലാണ്
UK
UK

കാൻബറ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റ് നാണംകെട്ട ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിലൂടെ നാണക്കേട് മറയ്ക്കാനുള്ള പുറപ്പാടിലാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി അവർ ആശ്വാസം കൊള്ളുകയും ചെയ്തു. ഇന്ത്യക്കെതിരായ പരമ്പരയിൽ കളിക്കൊപ്പം തന്നെ ശ്രദ്ധേയമായിരുന്നു ഇന്ത്യ- ഓസീസ് താരങ്ങളുടെ സ്ലഡ്ജിങ്. 

ഇന്ത്യൻ താരങ്ങളെ നിരന്തരം സ്ലഡ്ജ് ചെയ്ത് വാർത്തകൾ സൃഷ്ടിച്ചിരുന്നത് ഓസീസ് നായകൻ ടിം പെയ്നായിരുന്നു. ഇതിന് മറുപടിയുമായി കളം നിറഞ്ഞതാകട്ടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും. നിറഞ്ഞിരുന്നു. ഓസീസ് താരങ്ങൾക്കെതിരെ പന്ത് നടത്തിയ സ്ലഡ്ജിങ് അന്ന് സ്റ്റമ്പ് മൈക്ക് കൃത്യമായി ഒപ്പിയെടുത്തിരുന്നു‌. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഓസീസ് താരങ്ങൾക്ക് വിക്കറ്റിന് പിന്നിൽ നിന്ന് സ്ലഡ്ജിങ് നേരിടേണ്ടി വന്നു. മുൻപ് ഓസീസ് താരങ്ങൾ വ്യാപകമായി ചെയ്തിരുന്ന സ്ലഡ്ജിങ് ഇപ്പോൾ എല്ലാ എതിരാളികളും അവർക്കെതിരെ അതേ തന്ത്രം തന്നെ പ്രയോ​ഗിക്കുകയാണ്. 

ഇന്ത്യയ്ക്കെതിരെ ഋഷഭ് പന്തായിരുന്നു ഓസീസിന്റെ തലവേദനയെങ്കിൽ ലങ്കയ്ക്കെതിരെ കളിക്കുമ്പോൾ നിറോഷൻ ഡിക്ക്‌വെല്ലയാണ് ഓസീസ് താരങ്ങളെ സ്ലഡ്ജ് ചെയ്യാൻ മുന്നിലുള്ളത്‌. ഉസ്മാൻ ഖവാജയ്ക്കെതിരെ ഡിക്ക്‌വെല്ല നടത്തിയ സ്ലഡ്ജിങാണ് ഇപ്പോൾ സ്റ്റമ്പ് മൈക്ക് ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. 

സമീപകാലത്തായി മോശം ഫോമിലുള്ള ഖവാജയെ അത് ചൂണ്ടിക്കാട്ടിയാണ് ലങ്കൻ കീപ്പർ സ്ലെഡ്ജ് ചെയ്തത്. ഖവാജയെ കാണുമ്പോൾ, മോശം ഫോമിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായ മാർഷ് സഹോദരങ്ങളെയാണ് തനിക്ക് ഓർമ്മ വരുന്നതെന്നും ഡിക്ക്‌വെല്ല കൂട്ടിച്ചേർത്തു. ഇതിന് ഖവാജ മറുപടി നൽകിയെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കാതെ ലങ്കൻ കീപ്പർ സ്ലഡ്ജിങ് തുടർന്ന് കൊണ്ടിരുന്നു. ഇരു താരങ്ങളും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ വൈറലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com