ഓസ്‌ട്രേലിയയിലെ മികച്ച കളി തുണയായി, റാങ്കിങ്ങില്‍ ധോനിയുടെ മുന്നേറ്റം; വിട്ടുകൊടുക്കാതെ കോഹ് ലിയും രോഹിത്തും

കീവീസ് പേസര്‍ ബോള്‍ട്ട്‌ ഇന്ത്യയെ തകര്‍ത്തിട്ടതിലൂടെ ഏഴ് സ്ഥാനം മുന്നോട്ടു കയറി ബൗളര്‍മാരില്‍ മൂന്നാം റാങ്ക് പിടിച്ചു
ഓസ്‌ട്രേലിയയിലെ മികച്ച കളി തുണയായി, റാങ്കിങ്ങില്‍ ധോനിയുടെ മുന്നേറ്റം; വിട്ടുകൊടുക്കാതെ കോഹ് ലിയും രോഹിത്തും

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഐസിസി റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി വിരാട് കോഹ് ലിയും രോഹിത് ശര്‍മയും. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ധോനി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. കീവീസ് പേസര്‍ ബോള്‍ട്ട്‌ ഇന്ത്യയെ തകര്‍ത്തിട്ടതിലൂടെ ഏഴ് സ്ഥാനം മുന്നോട്ടു കയറി ബൗളര്‍മാരില്‍ മൂന്നാം റാങ്ക് പിടിച്ചു. 

ന്യൂസിലാന്‍ഡ് പരമ്പരയില്‍ 48, ഒന്ന് എന്നിങ്ങനെയായിരുന്നു ധോനിയുടെ സ്‌കോര്‍. മൂന്നും നാലും ഏകദിനങ്ങള്‍ ധോനിക്ക് പരിക്കിനെ തുടര്‍ന്ന് നഷ്ടമായി. അവസാന ഏകദിനത്തില്‍ തിരിച്ചെത്തിയെങ്കിലും ഒരു റണ്‍സ് എടുത്ത് നില്‍ക്കെ ബോള്‍ട്ട് ധോനിയെ കൂടാരം കയറ്റി. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മികവാണ് ധോനിയുടെ റാങ്കിങ്ങിലെ മുന്നേറ്റത്തിന് പിന്നില്‍. റാങ്കിങ്ങില്‍ പതിനേഴാമതാണ് ധോനി ഇപ്പോള്‍. എട്ട് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി കേദാര്‍ ജാദവ് 35ാം റാങ്കിലേക്കുമെത്തി.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച കളി പുറത്തെടുക്കാന്‍ ബോള്‍ട്ടിനായിരുന്നു. ഒരു അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 12 വിക്കറ്റാണ് ബോള്‍ട്ട് പരമ്പരയില്‍ വീഴ്ത്തിയത്. 2016ല്‍ റാങ്കിങ്ങില്‍ ഒന്നാമതേക്കെത്താന്‍ ബോള്‍ട്ടിനായിരുന്നു. ഇപ്പോള്‍ ഒന്നാം സ്ഥാനം വീണ്ടെടുക്കുന്നത് ലക്ഷ്യം വെച്ചാണ് ബോള്‍ട്ടിന്റെ കളി. 

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം പിന്നിലേക്ക് പോയി. പത്താമതാണ് ധവാന്‍ ഇപ്പോള്‍. ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസന്‍ ആദ്യ പത്തില്‍ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. ഓസ്‌ട്രേലിയയ്ക്കും ന്യൂസിലാന്‍ഡിനുമെതിരായ ഏകദിന പരമ്പരകള്‍ നഷ്ടമായെങ്കിലും ഭൂമ്ര തന്നെയാണ് ബൗളര്‍മാരില്‍ ഒന്നാമത്. രണ്ടാമത് റാഷിദ് ഖാനും. നാലും അഞ്ചും സ്ഥാനങ്ങളില്‍ കുല്‍ദീപും ചഹലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com