കുറഞ്ഞ ഓവര്‍ നിരക്ക്; ഹോള്‍ഡറെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി, വിചിത്രമായ തീരുമാനമെന്ന് ക്രിക്കറ്റ് ലോകം

മൂന്ന് ദിവസം കൊണ്ട് കളി തീര്‍ന്നുവെന്നിരിക്കെ വരുന്ന ഐസിസിയുടെ നടപടിക്കെതിരെ ഷെയിന്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി
കുറഞ്ഞ ഓവര്‍ നിരക്ക്; ഹോള്‍ഡറെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി, വിചിത്രമായ തീരുമാനമെന്ന് ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ വിന്‍ഡിസിന്റെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് വിന്‍ഡിസ് നായകന്‍ ജാസന്‍ ഹോള്‍ഡറെ മൂന്നാം ടെസ്റ്റില്‍ നിന്നും വിലക്കിയ ഐസിസി നടപടിക്കെതിരെ വിമര്‍ശനം. മൂന്ന് ദിവസം കൊണ്ട് കളി തീര്‍ന്നുവെന്നിരിക്കെ വരുന്ന ഐസിസിയുടെ നടപടിക്കെതിരെ ഷെയിന്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 

ഒരു ദിവസം 90 ഓവര്‍ എന്ന കണക്കിലാണ് ടെസ്റ്റ് മത്സരം. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഈ കണക്കിന് അനുസരിച്ച് ബൗള്‍ ചെയ്യാന്‍ വിന്‍ഡിസ് ബൗളര്‍മാര്‍ക്കായില്ല. കളി തീര്‍ക്കാന്‍ മൂന്ന് ദിവസം തികച്ച് വേണ്ടി വന്നില്ല. നിങ്ങള്‍ക്ക് ഐസിസിയുടെ ഈ വിലക്കിനെതിരെ അപ്പീല്‍ പോകാമോയെന്ന് ഹോള്‍ഡറിനോട് വോണ്‍ ചോദിക്കുന്നു. എന്തൊരു വിചിത്രമാണ് തീരുമാനമാണ് ഇത്. സാമാന്യ ബോധമില്ലേയെന്നും ഐസിസിയുടെ തീരുമാനത്തെ വിമര്‍ശിച്ച് വോണ്‍ ചോദിക്കുന്നു. 

ശക്തമായ വിന്‍ഡിസ് നിരയെയാണ് രാജ്യാന്തര ക്രിക്കറ്റിന് ആവശ്യം. ഇത് ഒരു തുടക്കം മാത്രമാവട്ടെ എന്ന് പ്രതീക്ഷിക്കുന്നതായും വോണ്‍ തന്റെ ട്വിറ്റില്‍ കുറിച്ചു. വോണിന് നന്ദി പറഞ്ഞ് ഹോള്‍ഡര്‍ ട്വിറ്ററില്‍ റിപ്ലേയും നല്‍കി. ഇത്രയും വേഗത്തില്‍ ഒരു മാറ്റം ഗ്രൗണ്ടില്‍ ആരില്‍ നിന്നും കണ്ടിട്ടുണ്ടാവില്ലെന്നും ഹോള്‍ഡറിനോട് വോണ്‍ പിന്നാലെ പറഞ്ഞു. 

ആദ്യ ടെസ്റ്റില്‍ 381 റണ്‍സിന്റേയും രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റേയും ജയമാണ് വിന്‍ഡിസ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യ ടെസ്റ്റിന് പിന്നാലെ ഹോള്‍ഡര്‍ ഐസിസി റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. ലോക ക്രിക്കറ്റ് പ്രതീക്ഷയോടെ വിന്‍ഡിസിന്റെ കളി നോക്കി നില്‍ക്കുമ്പോഴാണ് മൂന്നാം ടെസ്റ്റില്‍ ഹോള്‍ഡറെ ഐസിസി കളിക്കുന്നതില്‍ നിന്നും വിലക്കുന്നത്.ഇത് രണ്ടാം വട്ടമാണ് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഹോള്‍ഡറെ സസ്‌പെന്‍ഡ് ചെയ്യുന്നത്. 2017 ഡിസംബറില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും ഇതേ തുടര്‍ന്ന് നഷ്ടമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com