വിതുമ്പലോടെ ഫുട്‌ബോള്‍ ലോകം; എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മരണം സ്ഥിരീകരിച്ചു

രണ്ടാഴ്ച മുന്‍പ് വിമാനത്തില്‍ സഞ്ചരിക്കവെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ ഞായറാഴ്ച രാത്രിയോടെ കണ്ടെത്തി​
വിതുമ്പലോടെ ഫുട്‌ബോള്‍ ലോകം; എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മരണം സ്ഥിരീകരിച്ചു

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തിന്റെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പുകള്‍ വിഫലം. രണ്ടാഴ്ച മുന്‍പ് വിമാനത്തില്‍ സഞ്ചരിക്കവെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ ഞായറാഴ്ച രാത്രിയോടെ കണ്ടെത്തി. ജനുവരി 21ം തീയതി ഇംഗ്ലീഷ് ചാനലിന് കുറുകേ പറക്കവെയാണ് സല സഞ്ചരിച്ച വിമാനം കാണാതായത്. 

കടലിന്റെ അടിത്തട്ടില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയത്. ഇതോടെ സല അപകടത്തില്‍ മരണപ്പെട്ടെന്ന് സ്ഥിരീകരണമായി. സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണിന്റേയും കുടുംബത്തെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.

ഫ്രഞ്ച് ടീമായ നാന്റസില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫ് സിറ്റിയുമായി കരാറിലെത്തിയതിന് രണ്ട് ദിവസം കഴിഞ്ഞായിരുന്നു സലയുടെ അപകടം. തുടര്‍ന്ന് സലയ്ക്കായി അന്വേഷണം തുടങ്ങുകയും, സല സഞ്ചരിച്ച വിമാനത്തിലേതെന്ന് കരുതുന്ന രണ്ട് സീറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. പലതവണ നിര്‍ത്തി വെച്ച തിരച്ചില്‍ പിന്നീട് ഫുട്‌ബോള്‍ ലോകത്തെ കടുത്ത സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് പുനരാരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com