സന്തോഷ് ട്രോഫിയില്‍ കേരളം ഇന്നിറങ്ങും; യോഗ്യതാ മത്സരത്തില്‍ ആദ്യ അങ്കം തെലങ്കാനയ്‌ക്കെതിരെ

തെലങ്കാനയ്ക്ക് പുറമെ, മേഖലാ റൗണ്ടില്‍ പുതുച്ചേരി, സര്‍വീസസ്, എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍
സന്തോഷ് ട്രോഫിയില്‍ കേരളം ഇന്നിറങ്ങും; യോഗ്യതാ മത്സരത്തില്‍ ആദ്യ അങ്കം തെലങ്കാനയ്‌ക്കെതിരെ

 സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് തെലങ്കാനയെ നേരിടും. ദക്ഷിണമേഖല റൗണ്ടില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതിന് നെയ്വേലിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം. തെലങ്കാനയ്ക്ക് പുറമെ, മേഖലാ റൗണ്ടില്‍ പുതുച്ചേരി, സര്‍വീസസ്, എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍. 

ഗ്രൂപ്പിലെ ശക്തര്‍ കേരളമാണ്. കഴിഞ്ഞ വട്ടം കിരീടം ചൂടിയ സംഘത്തിലെ എട്ട് പേരെ ഇത്തവണ കേരളം ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എങ്കിലും കടുപ്പമേറിയ ഗ്രൂപ്പ് തന്നെയാണ് ഇതെന്നാണ് കേരള പരിശീലകന്‍ വി.പി.ഷാജി പറയുന്നത്. ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കാന്‍ തന്റെ കളിക്കാരോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

പരിചയ സമ്പത്തവും, യുവത്വവും ഒത്തിണങ്ങുന്ന ടീമാണ് ഇത്തവണത്തെ കേരളത്തിന്റേത്. കഴിഞ്ഞ സീസണില്‍ ഹീറോ ആയ താരങ്ങളെ ഇപ്പോള്‍ ടീം മിസ് ചെയ്യുന്നുണ്ടെന്നത് വാസ്തവമാണെന്നും കോച്ച് പറയുന്നു. ഒന്‍പത് പുതുമുഖ താരങ്ങളാണ് ടീമിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കര്‍ണാടകത്തെ തോല്‍പ്പിക്കുക എന്നതാണ് കേരളത്തിന് മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com