ഇനി ട്വന്റി20 പോര്, പന്തിന്റെ വരവ് നെറ്റ്‌സില്‍ തകര്‍പ്പന്‍ സ്വിച്ച് ഹിറ്റുമായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2019 10:32 AM |
Last Updated: 05th February 2019 10:32 AM | A+A A- |
ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് സൗത്ത് ആഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളായിരിക്കും. എന്നാല്‍ ന്യുസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ ഡിവില്ലിയേഴ്‌സിന്റേത് പോലെ ഇന്നോവേറ്റീവ് ഷോട്ടുകള്‍ ഇന്ത്യന്‍ യുവ താരം റിഷഭ് പന്തില്‍ നിന്നും പിറന്നേക്കും. അതിനുള്ള പരിശീലനത്തിലാണ് ഇന്ത്യയുടെ യുവതാരം.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20ക്ക് മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോഴുള്ള പന്തിന്റെ ഷോട്ടാണ് ബിസിസിഐ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഡിവില്ലിയേഴ്‌സും, കെവിന്‍ പീറ്റേഴ്‌സനും, ഡേവിഡ് വാര്‍ണറുമെല്ലാം കളിച്ച് ആരാധകരെ ത്രില്ലടിപ്പിച്ച സ്വിച്ച് ഹിറ്റാണ് പന്ത് ലക്ഷ്യം വയ്ക്കുന്നത്.
Welcome to the T20 format. What would you call this shot from @RishabPant777 #TeamIndia #NZvIND pic.twitter.com/R5QTJNFtQI
— BCCI (@BCCI) February 5, 2019
പന്തിന്റെ നെറ്റ്‌സിലെ പരിശീലനം കണ്ടതോടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചാണ് ആദ്യ ട്വന്റി20ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ്. ന്യൂസിലാന്‍ഡിനെതിരെ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ രണ്ട് മത്സരങ്ങളുടെ ട്വന്റി20യാണ് രോഹിത്തിന്റേയും സഘത്തിന്റേയും ലക്ഷ്യം.