അവര്‍ കിവി ജ്യൂസ് ഇഷ്ടപ്പെടുന്നവര്‍, ഇനിയും നിങ്ങളെ പിഴിയും; കീവീസിന് കേരള പൊലീസിന്റെ മുന്നറിയിപ്പ്‌

കീവീസിനെ പിഴിയാന്‍ അവര്‍ ഇനി എത്തുക വെല്ലിങ്ടണിലേക്കും, അക്ലാന്‍ഡിലേക്കും, ഹാമില്‍ട്ടണിലേക്കും
അവര്‍ കിവി ജ്യൂസ് ഇഷ്ടപ്പെടുന്നവര്‍, ഇനിയും നിങ്ങളെ പിഴിയും; കീവീസിന് കേരള പൊലീസിന്റെ മുന്നറിയിപ്പ്‌

നീലക്കുപ്പായത്തിലെ കിവീ ജ്യൂസ് ഇഷ്ടപ്പെടുന്ന സംഘമാണ് അവര്‍. ഇനി നിങ്ങളെ പിഴിയാന്‍ അവര്‍ വരുന്നത് വെല്ലിങ്ടണിലേക്കും, ഹാമില്‍ട്ടണിലേക്കും, അക്ലാന്‍ഡിലേക്കുമാണ്. ക്യൂന്‍സ് ലാന്‍ഡ് പൊലീസിനേയും ന്യൂയോര്‍ക് പൊലീസിനേയുമെല്ലാം കടത്തി വെട്ടിയ കേരള പൊലീസ്, ഇന്ത്യന്‍ ടീമിനെ ട്രോളി എത്തിയ ന്യൂസിലാന്‍ഡ് പൊലീസിനേയും വെറുതെ വിടുന്നില്ല. ന്യൂസിലാന്‍ഡിലെ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് പൊലീസിന്റെ ട്രോളിനെ കടത്തിവെട്ടുവാനാണ് കേരള പൊലീസ് ഇപ്പോഴെത്തിയത്. 

നിഷ്‌കളങ്കരായ ന്യൂസിലാന്‍ഡുകാരെ ദയാരഹിതമായി ആക്രമിക്കുന്ന ഇന്ത്യന്‍ സംഘത്തിനെതിരെ കീവീസ് ജനതയ്ക്ക് ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാറ്റും ബോളും നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ പ്രത്യേകം സൂക്ഷിക്കണം എന്ന് ജനങ്ങളോട് പറഞ്ഞായിരുന്നു കീവീസ് പൊലീസിന്റെ ട്രോള്‍. 

ഇതിന് മറുപടിയുമായിട്ടാണ് കേരള പൊലീസിന്റെ വരവ്. ഒരു സംഘം ഇന്ത്യക്കാര്‍ ന്യൂസിലാന്‍ഡുകാരെ ആക്രമിച്ചുവെന്ന് കേട്ടു. നീലക്കുപ്പായത്തിലെ കിവി ജ്യൂസ് ഇഷ്ടപ്പെടുന്ന സംഘമാണ് അവരെന്ന് ഞങ്ങള്‍ കണ്ടെത്തി. കീവീസിനെ പിഴിയാന്‍ അവര്‍ ഇനി എത്തുക വെല്ലിങ്ടണിലേക്കും, അക്ലാന്‍ഡിലേക്കും, ഹാമില്‍ട്ടണിലേക്കുമാണെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്‍കുന്നുണ്ട്. ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 മത്സര വേദികളാണ് ഇവ. 

പോസ്റ്റിന് പിന്നാലെ കമന്റുകളിലൂടേയും ആരാധകരെ കേരള പൊലീസ് കയ്യിലെടുത്തുകൊണ്ടിരിക്കുകയാണ്. കിവി അവരുടെ ദേശീയ പക്ഷിയായത് കൊണ്ട് റോസ്റ്റ് ആക്കുന്നില്ല, പകരം കിവി ജ്യൂസ് ആവാമെന്ന് കരുതിയെന്നാണ് കേരള പൊലീസിന്റെ ഒരു കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com