ഇനി ഒരു പരമ്പര കളിക്കുന്നതിന് മുന്‍പ്‌ ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ ഒന്നാമത് എത്താം; സാധ്യതകള്‍ ഇങ്ങനെ

ഇനി ഒരു പരമ്പര കളിക്കുന്നതിന് മുന്‍പ്‌ ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ ഒന്നാമത് എത്താം; സാധ്യതകള്‍ ഇങ്ങനെ

രണ്ടാമതുള്ള ഇന്ത്യയ്ക്ക് ഒന്നാമത് നില്‍ക്കുന്ന ഇംഗ്ലണ്ടുമായുള്ള പോയിന്റ് വ്യത്യാസം നാലായി കുറയ്ക്കാനായി

ഓസ്‌ട്രേലിയയ്ക്കും, ന്യൂസിലാന്‍ഡിനും എതിരായ ഏകദിന പരമ്പര ജയിച്ചു കയറിയ ഇന്ത്യ ഐസിസി റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടിനേയും ഒന്ന് കുലുക്കി കഴിഞ്ഞു. രണ്ടാമതുള്ള ഇന്ത്യയ്ക്ക് ഒന്നാമത് നില്‍ക്കുന്ന ഇംഗ്ലണ്ടുമായുള്ള പോയിന്റ് വ്യത്യാസം നാലായി കുറയ്ക്കാനായി. ഇനി ലക്ഷ്യം ഏകദിനത്തിലും ഒന്നാം സ്ഥാനം. 

അടുത്ത ഏകദിന പരമ്പരയ്ക്ക് മുന്‍പ് തന്നെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തുവാനുള്ള സാധ്യത ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇനി ഇന്ത്യയുടെ ഏകദിന പരമ്പര. അതിന് മുന്‍പ് വെസ്റ്റ് ഇന്‍ഡീസ് മനസുവെച്ചാല്‍ ഇന്ത്യ ഒന്നാമത് എത്തും. ടെസ്റ്റിലെ മികവ് ഏകദിനത്തിലും ആവര്‍ത്തിച്ച് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വിന്‍ഡിസ് പിടിക്കണം. 

നിലവില്‍ ഇംഗ്ലണ്ടിന് 126 പോയിന്റും, ഇന്ത്യയ്ക്ക് 122 പോയിന്റുമാണ് ഉള്ളത്. വെസ്റ്റ് ഇന്‍ഡീസ് അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയയെ 3-2ന് തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിന്റെ പോയിന്റ് 123ലേക്കെത്തും. 4-1നാണ് വെസ്റ്റ് ഇന്‍ഡീസ് ജയം പിടിക്കുന്നത് എങ്കില്‍ ഇംഗ്ലണ്ടിന്റെ പോയിന്റ് 120 ആകും. പരമ്പര ഹോള്‍ഡറും സംഘവും തൂത്തുവാരിയാല്‍ ഇംഗ്ലണ്ടിന്റെ പോയിന്റ് 118ലേക്കെത്തും. അങ്ങിനെ വരുമ്പോള്‍ 122 പോയിന്റുള്ള ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാവും. 

വിന്‍ഡിസിനെതിരെ ഇംഗ്ലണ്ട് പരമ്പര 5-0ന് ജയിച്ചാല്‍ അവരുടെ പോയിന്റ് 127 ആവും. ഫെബ്രുവരി 20നാണ് വിന്‍ഡിസ്-ഇംഗ്ലണ്ട് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും വിന്‍ഡിസ് സംഘം കൂറ്റന്‍ ജയം നേടിയിരുന്നു. ഏകദിനത്തിലും ഇംഗ്ലണ്ട് അട്ടിമറി നടത്തിയാല്‍ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com