ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ചുറിയുമായി ലങ്കന്‍ താരം, 1938ന് പിന്നാലെ ഇത് ആദ്യം

അഞ്ചാമനായി ബാറ്റിങ്ങിന് ഇറങ്ങിയ പെരേര 201 റണ്‍സ് ഒന്നാം ഇന്നിങ്‌സിലും, രണ്ടാം ഇന്നിങ്‌സില്‍ 231 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്
ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ചുറിയുമായി ലങ്കന്‍ താരം, 1938ന് പിന്നാലെ ഇത് ആദ്യം

കൊളംബോ: ഒരു മത്സരത്തില്‍ രണ്ട് ഇരട്ട സെഞ്ചുറിയെന്ന നേട്ടവുമായി ലങ്കന്‍ താരം. ശ്രീലങ്കയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എന്‍സിസി എന്ന ക്ലബിന്റെ നായകനായ എഞ്ചലോ പെരേരയാണ് നേട്ടം സ്വന്തമാക്കരിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് എഞ്ചലോ പെരേര. 

അഞ്ചാമനായി ബാറ്റിങ്ങിന് ഇറങ്ങിയ പെരേര 201 റണ്‍സ് ഒന്നാം ഇന്നിങ്‌സിലും, രണ്ടാം ഇന്നിങ്‌സില്‍ 231 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇതിന് മുന്‍പ് ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഒരു താരം രണ്ട് ഇന്നിങ്‌സിലുമായി ഇരട്ട ശതകം നേടിയത് 1938ലായിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ എസക്‌സിനെതിരെ കെന്റ് ബാറ്റ്‌സ്മാന്‍ ആര്‍തര്‍ ഫാഗ് 244, 202 എന്നിങ്ങനെയാണ് രണ്ടിന്നിങ്‌സില്‍ സ്‌കോര്‍ ചെയ്തത്. 

രണ്ടാം ഇന്നിങ്‌സില്‍ പെരേരയുടെ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന് പരുങ്ങവെ ക്രീസിലെത്തിയ പെരേര പാതും നിസംഗയുമായി ചേര്‍ന്ന് 267 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തു. ലങ്കന്‍ മുന്‍ ബൗളര്‍മാരായ ധമിക പ്രസാദ്, സചിത്ര സേനാനായക എന്നിവരടങ്ങിയ ബൗളിങ്ങ് നിരയ്‌ക്കെതിരെയായിരുന്നു പെരേരയുടെ മികച്ച ബാറ്റിങ്. 

ലങ്കന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്ക് മുന്നിലേക്കും എഞ്ചലോ പെരേര തന്റെ പ്രകടനം വയ്ക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ലങ്ക ജയം കണ്ടെത്താനാവാതെ വിഷമിക്കുമ്പോഴാണ് ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 366 റണ്‍സിന് തോല്‍ക്കുക കൂടി ചെയ്തതോടെ പരമ്പര ഓസീസ് തൂത്തുവാരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com