വെല്ലിങ്ടണില്‍ കീവീസ് ഓപ്പണര്‍മാരുടെ വെടിക്കെട്ട്; അഞ്ച് ഓവറില്‍ സ്‌കോര്‍ 60 കടന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2019 01:01 PM |
Last Updated: 06th February 2019 01:04 PM | A+A A- |
വെല്ലിങ്ടണ്‍ ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ തുടക്കം. ഓപ്പണര്‍മാരായ തിം സീഫെര്‍ട്ടും, മണ്‍റോയും അടിച്ചു തകര്‍ത്തപ്പോള്‍ അഞ്ച് ഓവറില്‍ കീവീസ് സ്‌കോര്‍ 60 റണ്‍സ് പന്നിട്ടു.
ആദ്യം മണ്‍റോയാണ് അപകടകാരിയായി ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചത് എങ്കില്‍ പിന്നാലെ സീഫെര്‍ട്ടും ദയയില്ലാതെ പ്രഹരവുമായെത്തി. 14 പന്തില്‍ നിന്നും രണ്ട് ഫോറും, രണ്ട് സിക്‌സും പറത്തി മണ്‍റോ 30 റണ്‍സ് പിന്നിട്ടു കഴിഞ്ഞു. രണ്ട് ഓവര്‍ എറിഞ്ഞപ്പോഴേക്കും ഖലീല്‍ അഹ്മദില്‍ നിന്നും 25 റണ്‍സ് കീവീസ് നേടി. ഭുവി രണ്ട് ഓവറില്‍ 19 റണ്‍സും വിട്ടുകൊടുത്തു കഴിഞ്ഞു.
പേസര്‍മാര്‍ ആദ്യ ഓവറുകളില്‍ തന്നെ തല്ല് വാങ്ങിക്കൂട്ടിയതോടെ രോഹിത്തിന് പെട്ടെന്ന് ബൗളിങ് ചെയ്ഞ്ചിലേക്ക് എത്തേണ്ടി വന്നു. ക്രുനാലിനേയും ഹര്‍ദിക്കിനേയുമാണ് രോഹിത് കീവീസ് ഓപ്പണര്‍മാരുടെ കുതിപ്പ് അവസാനിപ്പിക്കുവാന്‍ കൊണ്ടുവന്നത്. എന്നാല്‍ ക്രുനാലിന്റെ ആദ്യ ഓവറില്‍ പത്ത് റണ്‍സ് നേടിയ കീവീസ്, ഹര്‍ദിക്കിന്റെ ആദ്യ ഓവറില്‍ അടിച്ചെടുത്തത് 12 റണ്‍സാണ്.