ഓപ്പണര്‍മാര്‍ മടങ്ങിയതോടെ പതറി, ടെയ്‌ലര്‍ താളം പിടിച്ചാല്‍ കീവീസ് 200 കടക്കും; പിടിച്ചു കെട്ടാന്‍ ഇന്ത്യ

16 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എന്ന നിലയിലാണ് കീവീസ് ഇപ്പോള്‍
ഓപ്പണര്‍മാര്‍ മടങ്ങിയതോടെ പതറി, ടെയ്‌ലര്‍ താളം പിടിച്ചാല്‍ കീവീസ് 200 കടക്കും; പിടിച്ചു കെട്ടാന്‍ ഇന്ത്യ

വെല്ലിങ്ടണ്‍ ട്വന്റി20യില്‍ ഓപ്പണര്‍മാര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്. 14 ഓവര്‍ പിന്നിട്ടപ്പോഴേക്കും ന്യുസിലാന്‍ഡ് സ്‌കോര്‍ 161 റണ്‍സ് പിന്നിട്ടു. 16 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എന്ന നിലയിലാണ് കീവീസ് ഇപ്പോള്‍. 

84 റണ്‍സ് എടുത്ത് കത്തിക്കയറിയ തിം സീഫേര്‍ട്ടിനെ മടക്കി ഖലീല്‍ അഹ്മദ് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കി. പിന്നാലെ എത്തിയ വില്യംസന്‍ സ്‌കോറിങ്ങിന്റെ വേഗം കുട്ടുവാനായില്ല. 200ന് അപ്പുറം സ്‌കോര്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ആതിഥേയര്‍ക്കാകും എന്ന നിലയിലായിരുന്നു 14ാം ഓവര്‍ വരെയുള്ള അവസ്ഥ. എന്നാല്‍ 14ാം ഓവറിലെ അവസാന പന്തില്‍ ഡേരില്‍ മിച്ചെല്ലിനെ ഹര്‍ദിക് പാണ്ഡ്യ മടക്കുകയും. പതിനഞ്ചാം ഓവറിലെ തന്റെ ആദ്യ ബോളില്‍ ചഹല്‍ വില്യംസനെ കൂടാരം കയറ്റുകയും ചെയ്തതോടെ ഇന്ത്യ കളിയിലേക്ക് തിരികെ എത്തി. 

തന്റെ ആദ്യ എട്ട് ട്വന്റി20 മത്സരങ്ങളില്‍ നിന്നും 42 റണ്‍സായിരുന്നു സീഫേര്‍ട്ട് നേടിയത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ തകര്‍ത്തു കളിച്ച ഓപ്പണര്‍ 43 പന്തില്‍ നിന്നാണ് ഏഴ് ഫോറും ആറ് സിക്‌സും പറത്തി കുതിച്ചത്. 20 പന്തില്‍ നിന്നും രണ്ട് ഫോറും രണ്ട് സിക്‌സും പറത്തി മണ്‍റോയാണ് ആദ്യം അപകടകാരിയായത് എങ്കിലും രോഹിത് നടത്തിയ ബൗളിങ് ചെയ്‌ഞ്ചോടെ മണ്‍റോയെ ക്രുനാല്‍ പാണ്ഡ്യ മടക്കി.എട്ട് ഓവറില്‍ 84 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com