ലോക കപ്പില്‍ കോഹ് ലി നാലാമനാവും; പരീക്ഷണങ്ങളെ കുറിച്ച് സൂചന നല്‍കി രവി ശാസ്ത്രി

ബൗളര്‍ക്ക് അനുകൂലമായ സാഹചര്യം ആണെങ്കില്‍ നമ്മുടെ മികച്ച ബാറ്റ്‌സ്മാന്റെ വിക്കറ്റ് ആദ്യമേ നഷ്ടപ്പെടുന്നത് ഗുണം ചെയ്യില്ല
ലോക കപ്പില്‍ കോഹ് ലി നാലാമനാവും; പരീക്ഷണങ്ങളെ കുറിച്ച് സൂചന നല്‍കി രവി ശാസ്ത്രി

ലോക കപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി നാലാമനായി ബാറ്റിങ്ങിന് ഇറങ്ങിയേക്കും. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് ഇതിനെ കുറിച്ച് സൂചന നല്‍കിയത്. നിലവില്‍ മൂന്നാമനായി ഇറങ്ങുന്ന കോഹ് ലി ആ സ്ഥാനത്ത് മികവ് കാണിച്ചു മുന്നോട്ടു പോകുമ്പോഴാണ് ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തെ കുറിച്ച് ശാസ്ത്രി സൂചിപ്പിക്കുന്നത്. 

അപ്പോഴത്തെ സാഹചര്യം അനുസരിച്ചായിരിക്കും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുക. മൂന്നാം സ്ഥാനത്ത് റായിഡുവിനേയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും താരത്തേയോ ഇറക്കി കോഹ് ലിയെ നാലാമനാക്കി ഇറക്കുന്ന കാര്യം പരിഗണിക്കുമെന്ന് ശാസ്ത്രി പറയുന്നു. 18 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തുവാനോ, 16 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെടുത്തുവാനോ ലോക കപ്പ് പോലൊരു ടൂര്‍ണമെന്റില്‍ നമ്മള്‍ ആഗ്രഹിക്കില്ല.

ബൗളര്‍ക്ക് അനുകൂലമായ സാഹചര്യം ആണെങ്കില്‍ നമ്മുടെ മികച്ച ബാറ്റ്‌സ്മാന്റെ വിക്കറ്റ് ആദ്യമേ നഷ്ടപ്പെടുന്നത് ഗുണം ചെയ്യില്ല. ഉഭയകക്ഷി പരമ്പരകളില്‍ എന്തായിരുന്നു ഫലം എന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല. ലോക കപ്പില്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ എങ്ങിനെയാണെന്ന് നോക്കി ബാറ്റിങ്ങില്‍ മാറ്റം കൊണ്ടുവരുമെന്ന് ശാസ്ത്രി പറയുന്നു.

എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഓപ്പണിങ് കൂട്ടുകെട്ട് ഒരു കാരണം കൊണ്ടും പൊളിക്കില്ലെന്നും ശാസ്ത്രി വ്യക്തമാക്കി. ടോപ് ത്രീയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാം എന്നതാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ ശക്തമാക്കുന്നത്. ടീമിന്റെ ഫ്‌ളെക്‌സിബിളിറ്റിയാണ് അവിടെ കാണുന്നത്. ന്യൂസിലാന്‍ഡിനെതിരായ റായിഡുവിന്റെ ബാറ്റിങ് ടീമിന്റെ ആശങ്കകളെ ഒരു പരിധി വരെ ഇല്ലാതെയാക്കി. റായിഡുവിന്റെ അണ്‍ഓര്‍ത്തഡോക്‌സ് ശൈലിയിലെ ബാറ്റിങ് ടീമിന്റെ എക്‌സ് ഫാക്ടറാവുമെന്നും ശാസ്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com