ഒടുവില്‍ സ്ഥിരീകരണം, സല ഇനി ഓര്‍മ; കണ്ടെത്തിയ മൃതദേഹം സലയുടേത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2019 10:18 AM |
Last Updated: 08th February 2019 10:18 AM | A+A A- |
കടലില്‍ തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത മൃതദേഹം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടേതെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച കടലില്‍ നിന്നും വിമാനം കണ്ടെത്തിയെങ്കിലും മൃതദേഹം സലയുടേതാണോ, പൈലറ്റിന്റേതാണോ എന്ന് പുറത്തു വിട്ടിരുന്നില്ല.
മൃതദേഹം സലയുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുവാനുള്ള പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് ഡൊറെസ്റ്റ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനുവരി 21ന് തന്റെ പുതിയ ക്ലബായ കാര്‍ഡിഫ് സിറ്റിക്കൊപ്പം ചേരുന്നതിന് വേണ്ടി പറക്കുന്നതിന് ഇടയിലാണ് ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ച് സല സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്.
സല രക്ഷപ്പെട്ടിട്ടുണ്ടാവാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് അധികൃതര്‍ അന്വേഷണം നിര്‍ത്തിയിരുന്നു. എന്നാല്‍ ആരാധകരില്‍ നിന്നും പണം സ്വരൂപിച്ച് സലയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനി സ്വകാര്യ ഏജന്‍സിയെ കൊണ്ട് തിരച്ചില്‍ നടത്തി. മെസി, എംബാപ്പെ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരച്ചിലിനുള്ള പണം നല്‍കിയെത്തി. ഇങ്ങനെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വിമാനാവശിഷ്ടങ്ങളും മൃതദേഹവും ഇപ്പോള്‍ കണ്ടെത്തിയത്.