ആ റെക്കോര്‍ഡും രോഹിത് മറികടന്നു; ട്വന്റി20 റണ്‍വേട്ടയില്‍ ഒന്നാമന്‍; സിക്‌സറുകളില്‍ ശതകം

ട്വന്റി20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ താരം രോഹിത് ഒന്നാമത്- സിക്‌സറില്‍ ഇനി മറികടക്കാനുള്ളത് ഗെയ്‌ലിനെയും ഗുപ്റ്റലിനെയും 
ആ റെക്കോര്‍ഡും രോഹിത് മറികടന്നു; ട്വന്റി20 റണ്‍വേട്ടയില്‍ ഒന്നാമന്‍; സിക്‌സറുകളില്‍ ശതകം


ട്വന്റി20 ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഓക് ലന്റിലെ മത്സരത്തില്‍ രണ്ട് റെക്കോര്‍ഡുകള്‍ രോഹിത് സ്വന്തം പേരില്‍ കുറിച്ചു. ട്വന്റി 20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരവും ഒപ്പം ഇന്ത്യക്കായി നൂറ് സിക്‌സര്‍ പറത്തിയവന്‍ എന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. 

92 ട്വന്റി20 മത്്‌സരങ്ങളില്‍ നിന്നാണ് രോഹിതിന്റെ 2272 റണ്‍സ് നേട്ടം. റണ്‍വേട്ടയില്‍ ന്യൂസിലന്റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് രോഹിത് മറികടന്നത്. ഇതില്‍ നാല് സെഞ്ച്വുറിയും 16 അര്‍ദ്ധ സെഞ്ച്വുറിയും ഉള്‍പ്പെടുന്നു. രോഹിത് ശര്‍മ്മയ്ക്ക് തൊട്ടുപിന്നിലുള്ള ഇന്ത്യക്കാരന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലിയാണ്. 65 മത്സരത്തില്‍ നിന്നായി വിരാട് 2167 റണ്‍സ് നേടിയത്.

ട്വന്റി20യില്‍ നൂറ് സിക്‌സര്‍ പറത്തിയ ആദ്യ ഇന്ത്യക്കാരനാണ് രോഹിത്. സിക്‌സറുകളുടെ എണ്ണത്തില്‍ ഈ ഇന്ത്യന്‍ താരത്തിന് മറികടക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഗെയ്‌ലും ന്യൂസിലന്റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലും മാത്രമാണ് ഉള്ളത്. ഒരു സിക്‌സര്‍ കൂടി പറത്തിയാല്‍ രോഹിത് ഇവരുടെ റെക്കോര്‍ഡിനൊപ്പമെത്തും. ട്വന്റി20യില്‍ 102 സിക്‌സറുകളാണ് രോഹിതിന്റെ നേട്ടം. സിക്‌സറുകളുടെ എണ്ണത്തില്‍ രോഹിതിന്റെ തൊട്ടുപുറകിലുള്ള ഇന്ത്യക്കാരന്‍ യുവരാജ് സിങാണ്. 74 സിക്‌സറുകളാണ് യുവരാജിന്റെ നേട്ടം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com