ഔട്ടായി ബെന്‍ സ്‌റ്റോക്ക് ഡ്രസിങ് റൂമിലെത്തി, പിന്നാലെ ട്വിസ്റ്റും; സംഭവം വിന്‍ഡിസിനെതിരായ മൂന്നാം ടെസ്റ്റില്‍

ഔട്ട് വിളിച്ചതിന് ശേഷം ഡ്രസിങ് റൂമിലെത്തിയ താരത്തെ തിരികെ ക്രീസിലേക്ക് വിളിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് പുതുമയാണ്
ഔട്ടായി ബെന്‍ സ്‌റ്റോക്ക് ഡ്രസിങ് റൂമിലെത്തി, പിന്നാലെ ട്വിസ്റ്റും; സംഭവം വിന്‍ഡിസിനെതിരായ മൂന്നാം ടെസ്റ്റില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ദിനം  52 റണ്‍സ് എടുത്ത് നില്‍ക്കെ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്കിനെ അല്‍സാരി ജോസഫ് ബൗള്‍ ചെയ്ത് തന്റെ തന്നെ കൈകളിലാക്കി. സ്റ്റോക്ക് ഡ്രസിങ് റൂമിലേക്ക് തിരികെ പോവുകയും ചെയ്തു. എന്നാല്‍ അതിന് ശേഷമാണ് ജോസഫിന്റെ ഡെലിവറി നോബോള്‍ ആണെന്ന് വ്യക്തമായത്. 

ഔട്ട് വിളിച്ചതിന് ശേഷം ഡ്രസിങ് റൂമിലെത്തിയ താരത്തെ തിരികെ ക്രീസിലേക്ക് വിളിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് പുതുമയാണ്. അതും ഔട്ട് ആയി പോയ താരത്തിന് പകരം മറ്റൊരു താരം ക്രീസിലേക്ക് എത്തുകയും ചെയ്തതിന് ശേഷം. റിപ്ലേകളില്‍ നോബോള്‍ എന്ന വ്യക്തമായതോടെ തേര്‍ഡ് ഒമ്പയര്‍ നോട്ട് ഔട്ട് വിധിച്ചു. 

ഈ സമയം ബെന്‍ സ്‌റ്റോക്കിന് പകരം ബെയര്‍സ്‌റ്റോ ജോസ് ബട്ട്‌ലറിനൊപ്പം ക്രീസിലെത്തിയിരുന്നു. എന്നാല്‍ ബെന്‍ സ്റ്റോക്ക് ക്രീസിലേക്ക് തിരികെ എത്തുകയും ബെയര്‍‌സ്റ്റോ തിരിച്ചു പോവുകയും ചെയ്തു. 2017ലെ എംസിസി നിയമത്തിലെ 31.7 ചട്ടപ്രകാരമാണ് ബെന്‍ സ്റ്റോക്കിന് ക്രീസിലേക്ക് തിരികെ വരുവാനായത്. ഈ നിയമത്തില്‍, തെറ്റായ വിധിയിലാണ് ബാറ്റ്‌സ്മാന് ഔട്ടായി മടങ്ങേണ്ടി വരുന്നത് എന്ന് വന്നാല്‍ അവരെ ക്രീസിലേക്ക് അമ്പയര്‍മാര്‍ക്ക് തിരികെ വിളിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com