അപ്പോഴും ദേശീയ പതാക നിലം തൊടുന്നില്ലെന്ന് ധോനി ഉറപ്പിച്ചു; ധോനിയുടെ രാജ്യസ്‌നേഹത്തിന് കയ്യടിച്ച് ആരാധകര്‍

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യവെയാണ് ആരാധകന്റെ കടന്നു വരവ്
അപ്പോഴും ദേശീയ പതാക നിലം തൊടുന്നില്ലെന്ന് ധോനി ഉറപ്പിച്ചു; ധോനിയുടെ രാജ്യസ്‌നേഹത്തിന് കയ്യടിച്ച് ആരാധകര്‍

ധോനിയുടെ കാലില്‍ തൊടുന്നതിനായി സുരക്ഷാ വേലികളെല്ലാം കടന്ന് ഗ്രൗണ്ടിന് നടുവിലേക്ക് ഓടിയെത്തുകയായിരുന്നു ഒരു കട്ട ധോനി ഫാന്‍. ഇന്ത്യന്‍ പതാകയും കയ്യില്‍ പിടിച്ചായിരുന്നു ആരാധകന്റെ വരവ്. ഈ സമയം ദേശീയ പതാക നിലത്ത് വീഴുന്നില്ലെന്ന് ധോനി ഉറപ്പു വരുത്തിയതാണ് ആരാധകരുടെ കയ്യടി വാങ്ങുന്നത്. 

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യവെയാണ് ആരാധകന്റെ കടന്നു വരവ്. ധോനിക്കരികിലേക്ക് പാഞ്ഞടുത്ത് ആരാധകന്‍ താരത്തിന്റെ കാലില്‍ വീണു. ഈ സമയം ഇന്ത്യന്‍ പതാക ആരാധകന്‍ ഗ്രൗണ്ട് തൊടീയിക്കുമെന്ന് തോന്നിച്ചപ്പോഴാണ് ധോനി പതാക വാങ്ങിയെടുത്തത്. ഇത് ധോനി സുരക്ഷ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. 

ഹാമില്‍ട്ടണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കീവീസിന് മികച്ച തുടക്കം ലഭിച്ചപ്പോള്‍ അവിടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ തുണയായത് ധോനിയായിരുന്നു. കുല്‍ദീപിന്റെ ഡെലിവറിയില്‍ സീഫേര്‍ട്ടിനെ കിടിലന്‍ സ്റ്റംപിങ്ങിലൂടെ ധോനി പുറത്താക്കുകയായിരുന്നു.  എന്നാല്‍ ബാറ്റുകൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാന്‍ മൂന്നാം ട്വന്റി20യില്‍ ധോനിക്കായില്ല. ഇന്ത്യ നാല് റണ്‍സിന്റെ തോല്‍വി വഴങ്ങി പരമ്പര നഷ്ടപ്പെടുത്തിയപ്പോള്‍ ധോനി രണ്ട് റണ്‍സിന് പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com