കളിച്ചത് ഒരു ട്വന്റി20, അത് വെച്ച് റാങ്കിങ്ങില്‍ മുന്നേറി കുല്‍ദീപ്; രോഹിത്തും, കോഹ് ലിയും താഴേക്ക്‌

കീവീസിനെതിരായ പരമ്പരയ്ക്ക് ശേഷം ചഹല്‍ ആറ് സ്ഥാനം താഴേക്ക് പോയി ഇപ്പോള്‍ 17ാം റാങ്കിലാണ്
കളിച്ചത് ഒരു ട്വന്റി20, അത് വെച്ച് റാങ്കിങ്ങില്‍ മുന്നേറി കുല്‍ദീപ്; രോഹിത്തും, കോഹ് ലിയും താഴേക്ക്‌

ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ കരിയറിലെ മികച്ച മുന്നേറ്റവുമായി സ്പിന്നര്‍ കുല്‍ദീപ് യാദവ്. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുല്‍ദീപ് എത്തിയപ്പോള്‍, ടീം റാങ്കിങ്ങില്‍ ഇന്ത്യ പാകിസ്താന് പിന്നില്‍ തന്നെയാണ്. ന്യൂസിലാന്‍ഡിനെതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യയ്ക്ക് രണ്ട് പോയിന്റ് നഷ്ടമായെങ്കിലും റാങ്കിങ്ങില്‍ താഴേക്ക് പോയില്ല. 

ന്യൂസിലാന്‍ഡിനെതിരെ അവസാന ട്വന്റി20 കളിക്കാന്‍ മാത്രമാണ് കുല്‍ദീപ് ഇറങ്ങിയത്. 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും കുല്‍ദീപ് വീഴ്ത്തി. തകര്‍ത്തു കളിക്കുകയായിരുന്ന കീവീസ് ഓപ്പണര്‍മാരായ സീഫേര്‍ട്ടിനേയും, മണ്‍റോയേയുമാണ് കുല്‍ദീപ് മടക്കിയത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് കുല്‍ദീപിന് മുന്നിലുള്ളത്.

മറ്റൊരു ഇന്ത്യന്‍ ബൗളറും ട്വന്റി20 റാങ്കിങ്ങില്‍ ടോപ് പത്തില്‍ ഇല്ല. കീവീസിനെതിരായ പരമ്പരയ്ക്ക് ശേഷം ചഹല്‍ ആറ് സ്ഥാനം താഴേക്ക് പോയി ഇപ്പോള്‍ 17ാം റാങ്കിലാണ്. ഭുവി 18ാമതും. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ മൂന്ന് സ്ഥാനങ്ങള്‍ താഴേക്ക് പോയി. ഏഴാമതാണ് രോഹിത് ഇപ്പോള്‍. പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം ആണ് റാങ്കിങ്ങില്‍ ഒന്നാമത്. 

കീവീസ് പരമ്പരയിലെ കോഹ് ലിയുടെ അഭാവം താരത്തിന്റെ റാങ്കിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്. നാല് സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയ കോഹ് ലി ഇപ്പോള്‍ 19ാമതാണ്. ക്രുനാല്‍ പാണ്ഡയ 39 സ്ഥാനം മുന്നോട്ടു കയറി കരിയറിലെ ഏറ്റവും മികച്ച റാങ്കായ 58ലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com