നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍ ഒരു ഇന്ത്യന്‍ താരമാണ്; രവി ശാസ്ത്രിയെ തള്ളി മുത്തയ്യ മുരളീധരന്‍ പറയുന്നു

വിദേശപര്യടനങ്ങളില്‍ കുല്‍ദീപിനെയായിരിക്കും ഇന്ത്യ ഒന്നാം നമ്പര്‍ സ്പിന്നറായി പരിഗണിക്കുക എന്ന് ശാസ്ത്രി പറഞ്ഞിരുന്നു
നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍ ഒരു ഇന്ത്യന്‍ താരമാണ്; രവി ശാസ്ത്രിയെ തള്ളി മുത്തയ്യ മുരളീധരന്‍ പറയുന്നു

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഇന്ത്യക്കാരനാണെന്ന് ലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍. പക്ഷേ അത് രവി ശാസ്ത്രി പറഞ്ഞത് പോലെ കുല്‍ദീപ് യാദവ് അല്ല, ആര്‍.അശ്വിന്‍ ആണെന്ന് മുരളീധരന്‍ പറയുന്നു. വിദേശപര്യടനങ്ങളില്‍ കുല്‍ദീപിനെയായിരിക്കും ഇന്ത്യ ഒന്നാം നമ്പര്‍ സ്പിന്നറായി പരിഗണിക്കുക എന്ന് ശാസ്ത്രി പറഞ്ഞിരുന്നു. 

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ അശ്വിന്‍ തന്നെയാണ് ഓഫ് സ്പിന്നര്‍മാരില്‍ കേമന്‍. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയും, ഓസ്‌ട്രേലിയയുടെ ലിയോണുമെല്ലാം അശ്വിനേക്കാള്‍ പിന്നിലാണ്. ഇന്ത്യ കുല്‍ദീപിനെ ഒന്നാം നമ്പര്‍ സ്പിന്നറായി പരിഗണിക്കുന്നു എന്നതില്‍ എനിക്ക് അഭിപ്രായം പറയുവാനാവില്ല. അത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. കുല്‍ദീപ് മികച്ച ബൗളറാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ തന്നെയാണ് നിലവില്‍ മികവ് കാണിക്കുന്നതെന്നും മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്നു. 

അശ്വിന്റെ കരിയറിലെ കണക്കുകള്‍ എടുത്താല്‍ തന്നെ നിങ്ങള്‍ക്കത് വ്യക്തമാകും. അശ്വിന്‍ വിക്കറ്റ് വീഴ്ത്തിയതില്‍ അധികവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണെന്നും പറയുന്നു. എന്നാല്‍ എവിടെയാണോ കൂടുതല്‍ കളിക്കുന്നത് അവിടെയായിരിക്കും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുക. താന്‍ വീഴ്ത്തിയ 800 വിക്കറ്റുകളില്‍ 500ല്‍ കൂടുതലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ നിന്നായിരുന്നുവെന്നും അശ്വിനെ അനുകൂലിച്ച് മുരളീധരന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com