യുവന്റ്‌സിനെ ജയത്തിലേക്കെത്തിച്ചു, പക്ഷേ സഹതാരത്തെ ഗ്രൗണ്ടില്‍ വീഴ്ത്തി ക്രിസ്റ്റ്യാനോ

യുവന്റ്‌സ് താരം സമി കേദിരയുടെ മുഖത്തേക്കാണ് കളിക്കിടെ ക്രിസ്റ്റ്യാനോ പന്ത് തട്ടിയിട്ടത്
യുവന്റ്‌സിനെ ജയത്തിലേക്കെത്തിച്ചു, പക്ഷേ സഹതാരത്തെ ഗ്രൗണ്ടില്‍ വീഴ്ത്തി ക്രിസ്റ്റ്യാനോ

സീരി എയില്‍ സസൗളയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് യുവന്റ്‌സ് ജയം പിടിച്ചപ്പോള്‍ ക്രിസ്റ്റിയാനോയുടെ പങ്കും അവിടെ നിര്‍ണായകമായിരുന്നു. യുവന്റ്‌സ് നേടിയ മൂന്ന് ഗോളിലും ക്രിസ്റ്റിയാനോയുടെ സ്പര്‍ശമുണ്ടായി. എന്നാല്‍ ആരാധകരുടെ ശ്രദ്ധയിലേക്കെത്തുന്നത് അതല്ല. കളിക്കിടെ സഹതാരത്തെ ഗ്രൗണ്ടില്‍ വീഴ്ത്തുവാനും ക്രിസ്റ്റ്യാനോയ്ക്കായി. 

യുവന്റ്‌സ് താരം സമി കേദിരയുടെ മുഖത്തേക്കാണ് കളിക്കിടെ ക്രിസ്റ്റ്യാനോ പന്ത് തട്ടിയിട്ടത്. ആ ഷോട്ടേറ്റ് സമി ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. ഈ സംഭവം നടക്കുന്നതിന് മുന്‍പ് ഗോള്‍ വല കുലുക്കാന്‍ സമിയെ ക്രിസ്റ്റിയാനോ സഹായിച്ചിരുന്നു. കളിക്ക് ശേഷം ക്രിസ്റ്റിയാനോയ്ക്ക് ഒപ്പമുള്ള ഫോട്ടോയുമായി സമി ട്വിറ്ററിലെത്തി. 

വിജയ വഴിയിലേക്ക് തിരികെയെത്തി. നല്ല ടീം പെര്‍ഫോമന്‍സായിരുന്നു. ആ തലവേദനയ്ക്ക് നന്ദിയെന്നും ക്രിസ്റ്റ്യാനോയോടായി ഫ്രഞ്ച് താരം പറഞ്ഞു. 23ാം മിനിറ്റിലാണ് സമി ഗോള്‍ വല കുലുക്കിയത്. 70ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയും, 86ാം മിനിറ്റില്‍ എറേ കാനും വല കുലുക്കി. രണ്ട് ഗോളും പിറന്നത് ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്‍ നിന്നുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com