വരും നാളുകള്‍ ട്വന്റി20യില്‍ ധോനിക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്താണ്? അത്ര ശോഭനമല്ലെന്ന് വ്യക്തം

ബാറ്റിങ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്യുന്ന ധോനിയുടെ ഈ സ്‌ട്രൈക്ക് റേറ്റ് മതിയാവുമോ ടീമിന് ട്വന്റി20യില്‍ എന്നതാണ് ചോദ്യം
വരും നാളുകള്‍ ട്വന്റി20യില്‍ ധോനിക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്താണ്? അത്ര ശോഭനമല്ലെന്ന് വ്യക്തം

37ാം വയസിലും ട്വന്റി20യില്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുന്നുണ്ട് മഹേന്ദ്ര സിങ് ധോനിക്ക്. ഇന്ത്യക്കായി 300 ട്വന്റി20കള്‍ കളിക്കാനിറങ്ങി നേട്ടങ്ങള്‍ ഒരുപിടി ധോനി സ്വന്തം പേരിലാക്കിയിട്ടുമുണ്ട്. വിന്‍ഡിസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ ട്വന്റി20 പരമ്പരയില്‍ നിന്നും ധോനിയെ മാറ്റി നിര്‍ത്തിയപ്പോഴുള്ള ആരാധക പ്രതികരണവും കണ്ടതാണ്. എന്നാല്‍ ട്വന്റി20യില്‍ ഇനി ധോനിയുടെ ഭാവി എന്താണെന്നുള്ളചോദ്യമാണ് കീവീസിനെതിരായ ട്വന്റി20 പരമ്പര കഴിയുന്നതോടെ വരുന്നത്. 

ന്യൂസിലാന്‍ഡിനെതിരെ ട്വന്റി20 പരമ്പരയില്‍ 39, 20, 2 എന്നിങ്ങനെയാണ് ധോനിയുടെ സ്‌കോര്‍. ബാറ്റിങ് ശരാശരി 30.50, സ്‌ട്രൈക്ക് റേറ്റ് 117.30. എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്യുന്ന ധോനിയുടെ ഈ സ്‌ട്രൈക്ക് റേറ്റ് മതിയാവുമോ ടീമിന് ട്വന്റി20യില്‍ എന്നതാണ് ചോദ്യം. ഹാമില്‍ട്ടണ്‍ ട്വന്റി20യില്‍ നാല് പന്തില്‍ നിന്നും രണ്ട് റണ്‍സാണ് ധോനി നേടിയത്. ഇന്ത്യ നാല് റണ്‍സിന് തോല്‍ക്കുകയും ചെയ്തു. 

ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഒരു പന്തിന് പോലും കളിയില്‍ വ്യത്യാസം തീര്‍ക്കുവാനാവും. അങ്ങിനെ വരുമ്പോള്‍ ട്വന്റി20യില്‍ ധോനിക്ക് പകരം മറ്റ് സാധ്യതകളെ തിരയണം എന്ന് വാദിക്കുന്നവരെ കുറ്റം പറയുവാനാവില്ല. ട്വന്റി20 പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തപ്പോള്‍ ധോനിയുടെ പേര് സുനില്‍ ഗാവസ്‌കര്‍ ഒഴിവാക്കിയിരുന്നു. ധോനിക്ക് പകരം ഗില്ലിനെയാണ് ഗാവസ്‌കര്‍ ടീമിലെടുത്തത്. 

കീവീസ് മുന്‍ കോച്ച് മൈക് ഹെസനും ധോനിയെ മാറ്റി പന്തിനും ദിനേശ് കാര്‍ത്തിക്കിനും സാധ്യത നല്‍കണം എന്ന് പറഞ്ഞു. ഓസ്‌ട്രേലിയയാണ് ഇനി ഇന്ത്യയുടെ എതിരാളികള്‍. രണ്ട് ട്വന്റി20 ഓസീസ് ഇന്ത്യയില്‍ കളിക്കുമ്പോള്‍ ടീം മാനേജ്‌മെന്റ് ധോനിയില്‍ വിശ്വാസമര്‍പ്പിക്കുമോ എന്നാണ് അറിയേണ്ടത്. കേദാര്‍ ജാദവിനും, ശുഭ്മാന്‍ ഗില്ലിനും കീവീസ് മണ്ണില്‍ ട്വന്റി20 പരമ്പര നഷ്ടമായ സാഹചര്യം കൂടി ഇവിടെ പരിഗണിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com