ഇതിഹാസ ഗോള്‍കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് അന്തരിച്ചു; വണ്ടര്‍ സേവുകളിലൂടെ വിസ്മയിപ്പിച്ച താരം

ഗോള്‍ വല കുലുക്കുമെന്നുറപ്പിച്ചെത്തിയ പെലെയുടെ ഷോട്ട് തടഞ്ഞിട്ട് ലോകത്തെയാകെ വിസ്മയിപ്പിച്ച ഗോള്‍ കീപ്പര്‍
ഇതിഹാസ ഗോള്‍കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് അന്തരിച്ചു; വണ്ടര്‍ സേവുകളിലൂടെ വിസ്മയിപ്പിച്ച താരം

ഗോള്‍ വല കുലുക്കുമെന്നുറപ്പിച്ചെത്തിയ പെലെയുടെ ഷോട്ട് തടഞ്ഞിട്ട് ലോകത്തെയാകെ വിസ്മയിപ്പിച്ച ഗോള്‍ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ്(81) അന്തരിച്ചു. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച ഗോള്‍ കീപ്പറാണ് ഇംഗ്ലണ്ടിനെ ലോക കപ്പ് ജയത്തിലേക്കെത്തിച്ച ബാങ്ക്‌സ്. 

ഏഴ് വട്ടം ഫിഫയുടെ മികച്ച ഗോള്‍കീപ്പറായ ബാങ്ക്‌സ് 73 കളികളില്‍ ഇംഗ്ലണ്ടിനായി വല കാത്തു. 1970ലെ ലോക കപ്പില്‍ ബ്രസിലിനെതിരായ കളിയില്‍ പെലെയില്‍ നിന്നും വന്ന ഷോട്ട് ഗോള്‍ വല തൊടീക്കാതെ തടഞ്ഞ വണ്ടര്‍ സേവിന്റെ പേരിലാണ് ബാങ്ക്‌സിനെ ഫുട്‌ബോള്‍ ലോകം എന്നും ഓര്‍ക്കുന്നത്. 

ക്ലബ് ഫുട്‌ബോളിലേക്ക് വരുമ്പോള്‍ സ്‌റ്റോക്കിനും, ലെയ്‌സ്റ്ററിനും ഒപ്പം നിന്നായിരുന്നു ബാങ്ക്‌സിന്റെ നേട്ടങ്ങള്‍. ഇരു ക്ലബുകളും ലീഗ് കപ്പില്‍ മുത്തമിട്ടപ്പോള്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ ബാങ്ക്‌സ് ഉണ്ടായിരുന്നു. ബാങ്ക്‌സിന്റെ വിയോഗ വാര്‍ത്ത കുടുംബം അറിയിച്ചതോടെ ഫുട്‌ബോള്‍ ലോകം ദുഃഖം പങ്കുവെച്ച് എത്തുന്നു. 

ആ സേവ് തന്നെയാണ്, എന്നാലിപ്പോള്‍ നമ്മള്‍ ഒരുപാട് സങ്കടപ്പെടുന്നു എന്നാണ് ഇംഗ്ലണ്ട് മുന്നേറ്റ നിര താരം സ്റ്റെര്‍ലിങ് ട്വീറ്റ് ചെയ്തത്. 1959ല്‍ ലെയ്സ്റ്റര്‍ സിറ്റിയില്‍ ചേരുന്നതിന് മുന്‍പ് ചെസ്റ്റര്‍ഫീല്‍ഡിലായിരുന്നു ബാങ്ക്‌സിന്റെ തുടക്കം. 1963ല്‍ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറി. 1966ല്‍ ഇംഗ്ലണ്ടിന്റെ ലോക കപ്പ് മത്സരങ്ങളിലെല്ലാം വലകാക്കാന്‍ ഉണ്ടായത് ബാങ്ക്‌സ് ആണ്. 1973ല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com