ഇന്ത്യന്‍ വനിതകളുടെ ലോക കപ്പ് പ്രവേശനം പ്രതിസന്ധിയില്‍, പ്രശ്‌നം പാകിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറാവാത്തത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ജയത്തോടെ പാകിസ്ഥാന്‍ നാലാം സ്ഥാനത്തേക്കെത്തി. പന്ത്രണ്ട് പോയിന്റായി ഇതോടെ ഇന്ത്യയ്ക്കും പാകിസ്ഥാനും.
ഇന്ത്യന്‍ വനിതകളുടെ ലോക കപ്പ് പ്രവേശനം പ്രതിസന്ധിയില്‍, പ്രശ്‌നം പാകിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറാവാത്തത്

ഐസിസി വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനെതിരെ പരമ്പര കളിക്കില്ലെന്ന തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നു. 2021ലെ വനിതാ ലോക കപ്പിലേക്കുള്ള യോഗ്യതാ മത്സരമാണ് വനിതാ ലോക ചാമ്പ്യന്‍ഷിപ്പ്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ജയത്തോടെ പാകിസ്ഥാന്‍ നാലാം സ്ഥാനത്തേക്കെത്തി. പന്ത്രണ്ട് പോയിന്റായി ഇതോടെ ഇന്ത്യയ്ക്കും പാകിസ്ഥാനും. എന്നാല്‍ റണ്‍റേറ്റിന്റെ ബലത്തില്‍ പാകിസ്ഥാന്‍ മുന്നില്‍ മൂന്നാം സ്ഥാനം ഇന്ത്യന്‍ വനിതകള്‍ പിടിച്ചു. ഇന്ത്യ പാകിസ്ഥാനെതിരെ പരമ്പര കളിക്കാന്‍ തയ്യാറായില്ല എങ്കില്‍ ആറ് പോയിന്റ് ഇന്ത്യയ്ക്ക് നഷ്ടമാകും. ആ ആറ് പോയിന്റ് പാകിസ്ഥാന് ലഭിക്കുകയും ചെയ്യും. 

ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ് അനുസരിച്ച് ആതിഥേയ രാജ്യം ന്യൂസിലാന്‍ഡും, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ നാലില്‍ എത്തുന്ന ടീമുകളും ലോക കപ്പിന് നേരിട്ട് യോഗ്യത നേടും. കീവീസ് ഈ ടോപ് നാല് ടീമുകളില്‍ ഒന്നാണ് എങ്കില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് ഫൈവ് യോഗ്യത നേടും. എട്ട് ടീമുകളാണ് ലോക കപ്പ് കളിക്കുക. നേരിട്ട യോഗ്യത നേടിക്കഴിഞ്ഞ ടീമുകള്‍ക്ക് പുറമെയുള്ള ടീമുകള്‍ പ്ലേഓഫ് കളിക്കണം. പ്ലേഓഫ് കളിച്ച് നാല് ടീമുകള്‍ യോഗ്യത നേടും. 

ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിലെ ആദ്യ എട്ട് ടീമുകളാണ് വുമണ്‍സ് ചാമ്പ്യന്‍ഷിപ്പ് കളിക്കുന്നത്. ഇതില്‍ ഓരോരുത്തരും ഉഭയകക്ഷി പരമ്പര കളിക്കും. നിലവില്‍ വുമണ്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. 16 പോയിന്റാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. ന്യൂസീലാന്‍ഡിന് 14. ടൂര്‍ണമെന്റ് ഫോര്‍മാറ്റ് ഇങ്ങനെയായിരിക്കെ ബിസിസിഐ എങ്ങിനെ ഈ സാഹചര്യത്തെ മറികടക്കുമെന്നാണ് ഇനി അറിയേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com