തകര്‍ത്ത് കളിച്ച് പെണ്ണുങ്ങള്‍ റാങ്കിങ്ങിലും മുന്നിലേക്ക്; കുതിപ്പ് മന്ദാനയ്ക്കും ജെമിമയ്ക്കും

കീവീസിനെതിരായ മൂന്ന് ട്വന്റി20യില്‍ നിന്നും 132 റണ്‍സാണ് ജെമിമ നേടിയത്. മന്ദാന ഇത്രയും കളിയില്‍ നിന്നും നേടിയത് 180 റണ്‍സും
തകര്‍ത്ത് കളിച്ച് പെണ്ണുങ്ങള്‍ റാങ്കിങ്ങിലും മുന്നിലേക്ക്; കുതിപ്പ് മന്ദാനയ്ക്കും ജെമിമയ്ക്കും

കീവീസിനെതിരായ ട്വന്റി20 പരമ്പര നഷ്ടമായെങ്കിലും റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യയുടെ ജെമിമ റോഡ്രിഗ്‌സും, സമൃതി മന്ദാനയും. നാല് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി ജെമിമ റാങ്കിങ്ങില്‍ രണ്ടാമത് എത്തിയപ്പോള്‍, മന്ദാന നാല് സ്ഥാനങ്ങള്‍ കയറി ആറാമതായി. 

കീവീസിനെതിരായ മൂന്ന് ട്വന്റി20യില്‍ നിന്നും 132 റണ്‍സാണ് ജെമിമ നേടിയത്. മന്ദാന ഇത്രയും കളിയില്‍ നിന്നും നേടിയത് 180 റണ്‍സും. ഒന്നാമത്തേയും, അവസാനത്തേയും ട്വന്റി20യില്‍ മന്ദാന തകര്‍പ്പന്‍ കളി പുറത്തെടുത്തുവെങ്കിലും മന്ദാന പുറത്തായതിന് പിന്നാലെ ടീം തോല്‍വിയിലേക്ക് എത്തുകയായിരുന്നു. ഏകദിന റാങ്കിങ്ങില്‍ അടുത്തിടെ ഒന്നാമത് എത്തിയതിന് പിന്നാലെയാണ് ട്വന്റി20യിലും മന്ദാനയുടെ മുന്നേറ്റം. 

ഇന്ത്യയുടെ രണ്ട് വനികളും റാങ്കിങ്ങില്‍ മുന്നോട്ടു പോയി. രാധാ യാദവ് പതിനെട്ട് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി 10ാം റാങ്കിലെത്തി. ദീപ്തി ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി 14ാം റാങ്കിലും. കീവീസിന്റെ ബേറ്റ്‌സാണ് ബാറ്റിങ്ങില്‍ ഒന്നാമത്. വിന്‍ഡിസിന്റെ ദിയാന്ദ്ര ഡോട്‌ലിനാണ് ഓള്‍റൗണ്ടര്‍മാരില്‍ മുന്നില്‍. 

ടീം റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയ കീവീസ്,ഇംഗ്ലണ്ടിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. 2018ലെ ലോക ട്വന്റി20 കിരീടം ചൂടിയ ഓസ്‌ട്രേലിയ തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com