ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് രണ്ട് മലയാളികള്‍, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2019 12:03 PM |
Last Updated: 13th February 2019 12:03 PM | A+A A- |

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം കണ്ടെത്തി രണ്ട് മലയാളി ക്രിക്കറ്റ് താരങ്ങള്‍. വരുണ്‍ നായനാര്‍, വത്സാല്‍ ഗോവിന്ദ് എന്നീ കേരള താരങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീമിലേക്ക് വിളി വരുന്നത്.
കേരള ക്രിക്കറ്റ് അസോസിയേഷനാണ് കേരള താരങ്ങള്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെട്ട കാര്യം വ്യക്തമാക്കുന്നത്. സൂരജ് ആഹൂജയാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍. രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ട് മത്സരവും നടക്കുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. ഫെബ്രുവരി 20നും, 26നുമാണ് രണ്ട് മത്സരങ്ങള്‍ നടക്കുക.
വരുണ്‍ നായനാര്‍, വത്സാല്‍ ഗോവിന്ദ്, സൂപജ് അഹൂജ, അവ്‌നീഷ് സുധാ, യാഷസ്വി ജെയ്‌സ്വാള്‍, വൈഭവ് കണ്ഡപാല്‍, ശൗര്യ ശരണ്‍, ഹൃത്രിക് ഷോക്കീന്‍, മാനവ് സുതാര്‍, മാനിഷി, സാബിര്‍ ഖാന്‍, അന്‍ഷുല്‍ കാംബോജ്, രാജ്വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍, രോഹിത് ദത്താത്രായ, റെക്‌സ് സിംഗ് എന്നിവരടങ്ങിയ 16 അംഗ ടീമിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്.