ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് കോഹ്ലിയും സംഘവും; പോയന്റ് പട്ടികയില്‍ നാണംകെട്ട് ഇംഗ്ലണ്ട്

110 പോയന്റുകളുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 107 പോയന്റുള്ള ന്യൂസിലന്‍ഡ് പട്ടികയില്‍ മൂന്നാമതുമാണ് ഉള്ളത്.
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് കോഹ്ലിയും സംഘവും; പോയന്റ് പട്ടികയില്‍ നാണംകെട്ട് ഇംഗ്ലണ്ട്


ദുബൈ: വ്യക്തിഗത നേട്ടങ്ങള്‍ക്ക്  പിന്നാലെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാമതെത്തിയിരിക്കുകയാണ് വിരാട് കൊഹ്ലിയും സംഘവും. 116 പോയന്റുകളാണ് ഇന്ത്യന്‍ ടീമിനുള്ളത്. 110 പോയന്റുകളുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 107 പോയന്റുള്ള ന്യൂസിലന്‍ഡ് പട്ടികയില്‍ മൂന്നാമതുമാണ് ഉള്ളത്.

മൂന്നാം സ്ഥാനം നിലനിര്‍ത്താമെന്ന പ്രതീക്ഷയുണ്ടായിരുന്ന ഇംഗ്ലണ്ടിന് പക്ഷേ കണക്കുകൂട്ടലുകള്‍ പിഴച്ചു. വെസ്റ്റിന്‍ഡീസിനോട് നേരിട്ട പരാജയത്തെ തുടര്‍ന്ന് നാലാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് പിന്തള്ളപ്പെടുകയായിരുന്നു. പരമ്പരയിലേറ്റ പരാജയം നാല് പോയന്റുകളാണ് നഷ്ടമാക്കിയത്. ഇതോടെ ന്യൂസിലന്‍ഡിനും പിന്നില്‍ 104 പോയന്റുകളോടെ നാലാം സ്ഥാനത്ത് ഇംഗ്ലീഷ് ടീം ഒതുങ്ങുകയായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയന്‍ ടീമിനെ നില മെച്ചപ്പെടുത്താന്‍ സഹായിച്ചത്. മൂന്ന് പോയന്റുകളാണ് ഒസീസ് ഇങ്ങനെ നേടിയത്.

ഏഴ് പോയന്റുകളുടെ ഉജ്ജ്വല പ്രകടനം നടത്തിയെങ്കിലും എട്ടാം സ്ഥാനത്ത് തന്നെയാണ് വിന്‍ഡീസുള്ളത്.77 പോയന്റുകളാണ് റാങ്കിങ്ങില്‍ ടീം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com