മികച്ച നായകന്‍ രോഹിത്തോ, കോഹ് ലിയോ? ബൂമ്രയുടെ കണക്കുകള്‍ ഉത്തരം നല്‍കും

എന്നോട് ഒരു സമയത്തും പതിവില്‍ നിന്നും വ്യത്യസ്തമായി രോഹിത് സംസാരിച്ചിട്ടില്ല
മികച്ച നായകന്‍ രോഹിത്തോ, കോഹ് ലിയോ? ബൂമ്രയുടെ കണക്കുകള്‍ ഉത്തരം നല്‍കും

രോഹിത് ശര്‍മയാണോ വിരാട് കോഹ് ലിയാണ് മികച്ച നായകന്‍. ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബൂമ്ര ഈ ചോദ്യത്തിന് നേരെ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. പക്ഷേ രോഹിത്തിനെ പറ്റിയുള്ള വാക്കുകളിലൂടേയും, രോഹിത് നയിച്ച കളികളിലെ ബൂമ്രയുടെ കളി വിലയിരുത്തിയും ബൂമ്രയുടെ ഉത്തരം വായിച്ചെടുക്കാം. 

ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ കളിക്കുന്നതിന് മുന്‍പും, ഇപ്പോഴും രോഹിത്തിന് എന്നെ അറിയാം. ഞാന്‍ കടന്നുപോന്ന വഴികള്‍ രോഹിത് കണ്ടതാണ്. എന്നോട് ഒരു സമയത്തും പതിവില്‍ നിന്നും വ്യത്യസ്തമായി രോഹിത് സംസാരിച്ചിട്ടില്ല. എനിക്ക് വേണ്ട ഇടം നല്‍കുകയാണ് രോഹിത് അന്നും ഇന്നും ചെയ്യുന്നതെന്ന് ബൂമ്ര
പറയുന്നു. 

ഗ്രൗണ്ടില്‍ എന്റെ പക്കലേക്ക് വന്ന് രോഹിത് ചോദിക്കും, എന്താണ് ഞാന്‍ ചിന്തിക്കുന്നത്, വിശ്വസിക്കുന്നത് എന്ന്. അത് അനുസരിച്ചാണ് ഫീല്‍ഡ് സെറ്റ് ചെയ്യുന്നത്. ചിലപ്പോള്‍ അത് ഫലം തരും, ചിലപ്പോള്‍ തരില്ല. എങ്കിലും ഇതുവരെ എന്നെ വിശ്വസിക്കുക മാത്രമാണ് രോഹിത് ചെയ്തിരിക്കുന്നതെന്നും ബൂമ്ര
പറയുന്നു. 

ഏഴ് ഏകദിനങ്ങളില്‍ രോഹിത് ഇന്ത്യയെ നയിച്ചപ്പോള്‍ ബൂമ്ര 12 വിക്കറ്റ് വീഴ്ത്തി. ഓരോ ഓവറില്‍ വഴങ്ങിയത് 4.04 റണ്‍സ് എന്ന് കണക്കില്‍.  അഞ്ച് ട്വന്റി20യില്‍ രോഹിത്തിന് കീഴില്‍ കളിച്ച ബൂമ്ര നാല് വിക്കറ്റ് വീഴ്ത്തി. റണ്‍സ് വിട്ടുകൊടുത്തത് 6.88/ ഓവര്‍. ഇതില്‍ നിന്നും രോഹിത്തിന്റെ കീഴില്‍ കളിക്കുമ്പോള്‍ ഭൂമ്ര കൂടുതല്‍ മികവ് കാണിക്കുന്നുണ്ടെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com