രവി ശാസ്ത്രിയെ ഐപിഎല്ലില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു, എങ്കില്‍ റിക്കി പോണ്ടിങ്ങിനേയും മാറ്റണം; വാദവുമായി മുന്‍ ഓസീസ് താരം

രവി ശാസ്ത്രിയെ ഐപിഎല്ലിന്റെ ഭാഗമാകുവാന്‍ അനുവദിക്കുന്നില്ലെങ്കില്‍ റിക്കി പോണ്ടിങ്ങിനേയും മാറ്റി നിര്‍ത്തണം
രവി ശാസ്ത്രിയെ ഐപിഎല്ലില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു, എങ്കില്‍ റിക്കി പോണ്ടിങ്ങിനേയും മാറ്റണം; വാദവുമായി മുന്‍ ഓസീസ് താരം

രവി ശാസ്ത്രിയെ ഐപിഎല്ലിന്റെ ഭാഗമാകുവാന്‍ അനുവദിക്കുന്നില്ലെങ്കില്‍ റിക്കി പോണ്ടിങ്ങിനേയും മാറ്റി നിര്‍ത്തണം എന്ന് ഷെയിന്‍ വോണ്‍. ഓസ്‌ട്രേലിയയുടെ 2019 ലോക കപ്പ് സംഘത്തില്‍ കോച്ചിങ് സ്റ്റാഫിലേക്ക് റിക്കി പോണ്ടിങ് വരുന്നത് ചൂണ്ടിക്കാട്ടിയാണ് വോണിന്റെ പ്രതികരണം. 

ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലുള്ളവരെ ഐപിഎല്ലിന്റെ ഭാഗമാകുവാന്‍ അനുവദിക്കുന്നില്ല. അങ്ങിനെ വരുമ്പോള്‍ ഓസീസിന്റെ കോച്ചിങ് സ്റ്റാഫില്‍ ഉള്‍പ്പെടുന്ന പോണ്ടിങ്ങിനെ ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഭാഗമാകുവാനും അനുവദിക്കരുത്. 2015ല്‍ ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന സമയത്ത് ശാസ്ത്രിയെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ നിന്നും കോണ്‍ഫഌക്ട് ഓഫ് ഇന്ററസ്റ്റില്‍ ചൂണ്ടി മാറ്റി നിര്‍ത്തിയിരുന്നു. 

2015ന് ശേഷം ശാസ്ത്രി ഐപിഎല്ലിന്റെ ഭാഗമായിട്ടില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മുഖ്യ പരിശീലകനാണ് റിക്കി പോണ്ടിങ്. 2019 ലോക കപ്പിനായും, ആഷസ് പരമ്പര മുന്നില്‍ കണ്ടും പോണ്ടിങ്ങിനെ ഓസ്‌ട്രേലിയ കോച്ചിങ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. ട്വന്റി20യും ഏകദിനവും വ്യത്യസ്ത പ്ലാറ്റ്‌ഫോം ആണ്. എങ്കിലും ലോക കപ്പിന് ഒരുങ്ങുവാന്‍ ഐപിഎല്ലിലൂടെ സാധിക്കും. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമാണ് ഐപിഎല്ലില്‍ താന്‍ സാധ്യത കല്‍പ്പിക്കുന്നതെന്നും വോണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com