ടീമിൽ ഉൾപ്പെടുത്താത്തതിന് അമിത് ഭണ്ഡാരിയെ അക്രമിച്ച സംഭവം: ക്രിക്കറ്റ്  കളിക്കാരന് ആജീവനാന്ത വിലക്ക്

മു​ൻ ഇ​ന്ത്യ​ൻ ക്രിക്കറ്റ് താരം അ​മി​ത് ഭ​ണ്ഡാ​രി​യെ ആ​ക്ര​മി​ച്ച ക​ളി​ക്കാ​ര​ന് ആ​ജീ​വ​നാ​ന്ത വി​ല​ക്ക്
ടീമിൽ ഉൾപ്പെടുത്താത്തതിന് അമിത് ഭണ്ഡാരിയെ അക്രമിച്ച സംഭവം: ക്രിക്കറ്റ്  കളിക്കാരന് ആജീവനാന്ത വിലക്ക്

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ക്രിക്കറ്റ് താരം അ​മി​ത് ഭ​ണ്ഡാ​രി​യെ ആ​ക്ര​മി​ച്ച ക​ളി​ക്കാ​ര​ന് ആ​ജീ​വ​നാ​ന്ത വി​ല​ക്ക്. ഡ​ൽ​ഹി അ​ണ്ട​ർ 23 ക്രി​ക്ക​റ്റ് ടീം ​അം​ഗം അ​നൂ​ജ് ദേ​ധ​യ്ക്കാ​ണ് ഡി​ഡി​സി​എ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. അ​നൂ​ജി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​ഡി​സി​എ പ്ര​സി​ഡ​ന്‍റ് ര​ജ​ത് ശ​ർ​മ അ​റി​യി​ച്ചു. 

ത​ന്നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​നൂ​ജ് ദേ​ധ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഡി​ഡി​സി​എ സീ​നി​യ​ർ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ അ​മി​ത് ഭ​ണ്ഡാ​രി​യെ ആ​ക്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് മൈ​താ​ന​ത്ത് ട്ര​യ​ൽ​സി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്പോ​ഴാ​ണ് ഭ​ണ്ഡാ​രി​യെ ഇവർ അക്രമിച്ചത്. 

ഹോ​ക്കി സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​ല​യ്ക്കും ചെ​വി​ക്കും പ​രി​ക്കേ​റ്റ ഭ​ണ്ഡാ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​നൂ​ജി​നെ​യും ഗു​ണ്ടാ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 
 
ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ക്രിക്കറ്റിലൂടെ ഇന്ത്യൻ ടീമിലെത്തിയ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ടീമിൽ ഉൾപ്പെടുത്താത്തതിന്റെ പേരിലുള്ള ആക്രമണം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് സേവാഗ് പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഗൗതം ഗംഭീറും വ്യക്തമാക്കി. കുറ്റക്കാരനായ താരത്തിന് ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിൽ നിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ഗംഭീറും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com