ന്യൂസിലാന്‍ഡില്‍ ആടുകള്‍ക്കൊപ്പം പ്രണയദിനം ആഘോഷിച്ച് കൊഹ്‌ലിയും അനുഷ്‌കയും; വൈറലായി ചിത്രങ്ങള്‍ 

അല്‍പാക എന്നയിനം ആടുകള്‍ക്കൊപ്പമായിരുന്നു ഇരുവരും ഈ ദിനം ചിലവിട്ടത്, ഒപ്പം ഒന്നിച്ചുള്ള ഒരു ഡിന്നര്‍ ഡേറ്റും
ന്യൂസിലാന്‍ഡില്‍ ആടുകള്‍ക്കൊപ്പം പ്രണയദിനം ആഘോഷിച്ച് കൊഹ്‌ലിയും അനുഷ്‌കയും; വൈറലായി ചിത്രങ്ങള്‍ 

വിവാഹശേഷമുള്ള രണ്ടാം പ്രണയദിനവും ആഘോഷമാക്കിയിരിക്കുകയാണ് കൊഹ്‌ലി-അനുഷ്‌ക താരദമ്പതികള്‍. ന്യൂസിലാന്‍ഡില്‍ അവധി ആഘോഷിക്കുന്ന ഇരുവരും വാലന്റൈന്‍സ് ദിന സ്‌പെഷ്യല്‍ ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ചു.

അല്‍പാക എന്നയിനം ആടുകള്‍ക്കൊപ്പമായിരുന്നു ഇരുവരും ഈ ദിനം ചിലവിട്ടത്, ഒപ്പം ഒന്നിച്ചുള്ള ഒരു ഡിന്നര്‍ ഡേറ്റും. പ്രണയിനിക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് കൊഹ്‌ലി ചിത്രങ്ങള്‍ പങ്കുവച്ചതെങ്കില്‍ പ്രണയം മറ്റെന്തിനേക്കാളും അതീതമാണെന്നാണ് അനുഷ്‌ക കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com