റിവ്യൂ അപ്പീല്‍ ചെയ്യാന്‍ 15 സെക്കന്‍ഡ് പിന്നിട്ടു; ശ്രീലങ്ക-സൗത്ത് ആഫ്രിക്ക ടെസ്റ്റിനിടെ വിവാദം

ഡിആര്‍എസിനായി അപ്പീല്‍ നല്‍കാന്‍ സമയപരിധിയുള്ള കാര്യം അമ്പയര്‍മാര്‍ ലങ്കന്‍ നായകനേയും ടീം അംഗങ്ങളേയും ഓര്‍മിപ്പിച്ചുമില്ല
റിവ്യൂ അപ്പീല്‍ ചെയ്യാന്‍ 15 സെക്കന്‍ഡ് പിന്നിട്ടു; ശ്രീലങ്ക-സൗത്ത് ആഫ്രിക്ക ടെസ്റ്റിനിടെ വിവാദം

ശ്രീലങ്ക-സൗത്ത് ആഫ്രിക്ക ടെസ്റ്റിനിടെ ആദ്യ ദിനം ഡിആര്‍എസ് വിവാദം. ഡര്‍ബന്‍ ടെസ്റ്റിന്റെ ആദ്യ ദിനം ശ്രീലങ്ക റിവ്യുവിന് അപ്പീല്‍ ചെയ്യേണ്ട നിശ്ചിത സമയം കഴിഞ്ഞ് അപ്പീല്‍ ചെയ്തതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ രണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. 

പതിനഞ്ച് സെക്കന്‍ഡില്‍ അധികം കഴിഞ്ഞാണ് ശ്രീലങ്ക റിവ്യുവിന് അപ്പീല്‍ നല്‍കിയത് എന്നാണ് അമ്പയര്‍മാര്‍ വിധിച്ചത്. ഹാഷിം അംല നോട്ട്ഔട്ട് ആണെന്നാണ് ഫീല്‍ഡ് അമ്പയര്‍ അലീംദാര്‍ വിധിച്ചത്. ഡിആര്‍എസിനായി അപ്പീല്‍ നല്‍കാന്‍ സമയപരിധിയുള്ള കാര്യം അമ്പയര്‍മാര്‍ ലങ്കന്‍ നായകനേയും ടീം അംഗങ്ങളേയും ഓര്‍മിപ്പിച്ചുമില്ല. ഇവിടെ അമ്പയറിന്റെ ഭാഗത്താണ് പിഴവ് വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.  

അമ്പയറുടെ വിധി വന്നതിന് ശേഷം പത്ത് സെക്കന്‍ഡ് പിന്നിടുമ്പോള്‍ സമയപരിധി കഴിയുന്നുവെന്നത് അമ്പയര്‍ കളിക്കാരെ അറിയിക്കണം. എന്നാല്‍ ശ്രീലങ്കന്‍ താരങ്ങള്‍ 15 സെക്കന്‍ഡ് കഴിഞ്ഞാണ് റിവ്യു അപ്പീല്‍ നല്‍കിയത് എന്ന കാരണം ചൂണ്ടി ലങ്കയ്ക്ക് റിവ്യു നിഷേധിച്ചു. റിപ്ലേകളില്‍ അംല ഔട്ട് ആണെന്ന് വ്യക്തവുമായിരുന്നു. 

മാത്രമല്ല, 15 സെക്കന്‍ഡിന് ഉള്ളിലാണ് കരുണരത്‌നെ റിവ്യു അപ്പീല്‍ നല്‍കിയത് എന്ന് ടിവി റിപ്ലേകളിലും വ്യക്തമായിരുന്നു. ഇതിലും കൂടുതല്‍ സമയം റിവ്യു അപ്പീലിനായി മറ്റ് പലരും എടുക്കുന്നുണ്ടെന്ന് ആ സമയം കമന്റേറ്ററായിരുന്ന വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം മൈക്കല്‍ ഹോള്‍ഡിങ് ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com