ചെന്നൈയിനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്; വിജയം എതിരില്ലാത്ത മൂന്ന് ഗോളിന്

ഐഎസ്എല്ലില്‍ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം
ചെന്നൈയിനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്; വിജയം എതിരില്ലാത്ത മൂന്ന് ഗോളിന്

കൊച്ചി: ഐഎസ്എല്ലില്‍ ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ വിജയം. കളിയിലുടനീളം ആക്രമിച്ച് കളിച്ചതിലുടെ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവാണ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. 

ബ്ലാസ്റ്റേഴ്‌സിനായി മതേ പോപ്ലാനിക്ക് ഇരട്ട ഗോള്‍ നേടി. മുഹമ്മദ് സഫല്‍ മൂന്നാം ഗോള്‍ നേടി. ഇതോടെ പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തായി. ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ഈ സീസണിലെ ആദ്യ വിജയമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റ് രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. കൊച്ചിയില്‍ ആരാധകരെ ആവേശം കൊളളിക്കുന്ന തിരിച്ചുവരവാണ് വിജയത്തിലുടെ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com