വിരാട് കോഹ്‌ലി തിരിച്ചെത്തും, രാഹുലും ബൂംറയും ടീമിൽ; ഓസീസിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു 

രണ്ട് ട്വന്‍റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്
വിരാട് കോഹ്‌ലി തിരിച്ചെത്തും, രാഹുലും ബൂംറയും ടീമിൽ; ഓസീസിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു 

ന്യൂഡൽഹി: ഇന്ത്യ ഓസീസ് ട്വൻറി20-ഏകദിന പരമ്പരകൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യുസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും ടീമിൽ തിരിച്ചെത്തി. രണ്ട് ട്വന്‍റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഓപ്പണര്‍ കെഎല്‍ രാഹുലും ടീമിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

രണ്ടു ടി20കളുടെ പരമ്പര ഫെബ്രുവരി 24 ന് വിശാഖപട്ടണത്തും ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലുമാണ് ആരംഭിക്കുക. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്ക് ഒരു ടീമിനെയും പിന്നീടുള്ള മൂന്ന് ഏകദിനങ്ങള്‍ക്ക് മറ്റൊരു സ്‌ക്വാഡിനെയും ഉള്‍പ്പെടെ മൂന്ന് ടീമുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പിന്നർ മായങ്ക് മാർക്കണ്ഡെയാണ് ട്വൻറി20 ടീമിലെ ഏക പുതുമുഖം.

ദിനേഷ് കാർത്തിക്കിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കാർത്തിക്കിന്ഋ പകരം ഋഷഭ് പന്തിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിക്കും. 

ടി20 യ്ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി ( ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രൂണാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍, ചാഹല്‍, ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, മായങ്ക് മാര്‍ക്കണ്ഡേ

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി ( ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ബൂംറ, ഷമി, ചാഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, ഋഷഭ് പന്ത്, സിദ്ധാര്‍ത്ഥ് കൗള്‍, കെഎല്‍ രാഹുല്‍

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം: വിരാട് കോഹ്‌ലി ( ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ബൂംറ, ബൂവനേശ്വര്‍ കുമാര്‍, ചാഹല്‍, കുല്‍ദീപ്, ഷമി, വിജയ് ശങ്കര്‍, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com