ആരാണ് ലോകകപ്പിലെ ഹോട്ട് ഫേവറിറ്റ്; അത് ഇന്ത്യയല്ല, അവരാണെന്ന് ഗവാസ്‌കര്‍

ലോക കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയ്ക്കല്ലെന്നാണ് ഗവാസ്‌കറിന്റെ പക്ഷം
ആരാണ് ലോകകപ്പിലെ ഹോട്ട് ഫേവറിറ്റ്; അത് ഇന്ത്യയല്ല, അവരാണെന്ന് ഗവാസ്‌കര്‍

മുംബൈ: ഏകദിന ലോകകപ്പ് പോരാട്ടങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് തകൃതിയായി നടക്കുന്നത്. നിലവിലെ മികവ് കണക്കാക്കി പല പ്രമുഖരും ഇന്ത്യക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവസ്‌കാറിന് വ്യത്യസ്തമായ അഭിപ്രമായമാണ് ഇക്കാര്യത്തിലുള്ളത്. 

ലോക കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇന്ത്യയ്ക്കല്ലെന്നാണ് ഗവാസ്‌കറിന്റെ പക്ഷം. ഇംഗ്ലണ്ടാണ് ഹോട്ട് ഫേവറിറ്റ് എന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്നതിന്റെ ആനുകൂല്യവും ഏകദിന ക്രിക്കറ്റിനോടുള്ള അവരുടെ സമീപനത്തിലെ മാറ്റങ്ങളും ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചതായി ഗവാസ്‌കര്‍ വ്യക്തമാക്കി. 2015ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് പ്രാഥമിക റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായ അവര്‍ അതിന് ശേഷം കളിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി. മികച്ച ഓപണിങ്, മധ്യനിര, ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം എന്നിവയെല്ലാം അവരുടെ അനകൂല ഘടകങ്ങളാണ്. 

ഇംഗ്ലണ്ട് കഴിഞ്ഞാല്‍ ഗവാസ്‌കര്‍ രണ്ടാമത് സാധ്യത നല്‍കുന്നത് ഇന്ത്യക്ക് തന്നെയാണ്. 2017, 18 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടില്‍ കളിക്കാന്‍ സാധിച്ചത് ഇന്ത്യക്ക് നിര്‍ണായകമാണെന്ന് ഗവാസ്‌കര്‍ നിരീക്ഷിക്കുന്നു. ഈ രണ്ട് വര്‍ഷവും പര്യടനം നടത്തിയ ടീമിലെ മക്ക താരങ്ങളും ലോകകപ്പിനുണ്ടാകും. അതിനാല്‍ സാഹചര്യങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞ ഒരു ടീമെന്ന നിലയില്‍ ഇന്ത്യക്ക് മുന്നേറാന്‍ അവസരമുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com