സിന്ധുവിനെ വീഴ്ത്തി വീണ്ടും സൈന; തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ദേശീയ കിരീടത്തില്‍ മുത്തം

ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ വനിതാ കിരീടം സൈന നേഹ്‌വാള്‍ സ്വന്തമാക്കി
സിന്ധുവിനെ വീഴ്ത്തി വീണ്ടും സൈന; തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ദേശീയ കിരീടത്തില്‍ മുത്തം

ഗുവാഹത്തി: ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാളും പിവി സിന്ധുവും നേര്‍ക്കുനേര്‍ വന്ന പോരില്‍ വിജയം സൈനയ്‌ക്കൊപ്പം. ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ വനിതാ കിരീടം സൈന നേഹ്‌വാള്‍ സ്വന്തമാക്കി. 

ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയുടെ വിജയം. സ്‌കോര്‍ 21-18, 21-15.

കരിയറിലെ നാലാം ദേശീയ കിരീടമാണ് സൈന നേടിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സൈനയ്ക്ക് മുന്‍പില്‍ സിന്ധു കീഴടങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com