ആ അമ്മയുടെ വാക്കുകള്‍ കേട്ടില്ലേ? താങ്ങാനാവുന്നില്ലെന്ന് അശ്വിന്‍

കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങളുടെ വാക്കുകള്‍ അലട്ടുന്നുവെന്നാണ് അശ്വിന്‍ പറയുന്നത്
ആ അമ്മയുടെ വാക്കുകള്‍ കേട്ടില്ലേ? താങ്ങാനാവുന്നില്ലെന്ന് അശ്വിന്‍

ക്രിക്കറ്റിന് പുറത്തേ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഒരിക്കലും മടികാണിച്ചിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയാണ് അശ്വിന്‍ ഇപ്പോള്‍. കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങളുടെ വാക്കുകള്‍ അലട്ടുന്നുവെന്നാണ് അശ്വിന്‍ പറയുന്നത്. 

വിരമൃത്യു വരിച്ച തമിഴ്‌നാട്ടില്‍ നിന്നുമുള്ള സിആര്‍പിഎഫ് ജവാന്‍ ശിവചന്ദ്രന്റെ അമ്മയുടെ വാക്കുകളാണ് അശ്വിന്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ മാസം മകന്‍ വന്നപ്പോള്‍ തിരികെ പോവരുത് എന്ന് ഞാന്‍ അവനോട് ആവശ്യപ്പെട്ടതാണ്. ഒരു മകന്‍ മരിച്ച എനിക്ക് അവനായിരുന്നു ആശ്വാസം. എന്നാല്‍, അമ്മയാണ് എനിക്ക് ജന്മം നല്‍കിയത് എങ്കിലും എന്റെ ജീവന്‍ രാജ്യത്തിന് അവകാശപ്പെട്ടതാണ് എന്നാണ് അവന്‍ എന്നോട് മറുപടിയായി പറഞ്ഞത്. മരിക്കുന്നെങ്കില്‍ പട്ടാളക്കാരനായി മരിക്കും എന്നാണ് അവന്‍ എന്നോട് പറഞ്ഞിട്ട് പോയത് എന്നാണ് അമ്മയുടെ വാക്കുകള്‍. 

വൈകാരികമായി തകരുകയാണ് ഇത് വായിക്കുമ്പോള്‍. പ്രാര്‍ഥിക്കുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനാവുക എന്നും അശ്വിന്‍ ട്വിറ്ററില്‍ കുറിക്കുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്ലിന്റെ ഇന്ത്യയിലെ സംപ്രേഷണം ഡിസ്‌പോര്‍ട് നിര്‍ത്തിയിരുന്നു. കൊല്ലപ്പെട്ട ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുത്ത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും, വീരേന്ദര്‍ സെവാഗും എത്തുകയുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com