ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ബിസിസിഐ അഞ്ച് കോടി രൂപ നല്‍കും; സി കെ ഖന്ന

ഉദാരമായി സംഭാവന നല്‍കാന്‍ ബിസിസിഐ അംഗങ്ങള്‍ക്ക് പുറമേ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോടും ഐപിഎല്‍ ഫ്രാഞ്ചസികളോടും  ഖന്ന ആവശ്യപ്പെട്ടിട്ടുണ്ട്.
ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ബിസിസിഐ അഞ്ച് കോടി രൂപ നല്‍കും; സി കെ ഖന്ന

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ മരിച്ച സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് ബിസിസിഐ. ഈ തുക നല്‍കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിങ് പ്രസിഡന്റായ സി കെ ഖന്ന , അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റി ചീഫ് വിനോദ് റായിക്ക് കത്തെഴുതി.

ഉദാരമായി സംഭാവന നല്‍കാന്‍ ബിസിസിഐ അംഗങ്ങള്‍ക്ക് പുറമേ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോടും ഐപിഎല്‍ ഫ്രാഞ്ചസികളോടും  ഖന്ന ആവശ്യപ്പെട്ടിട്ടുണ്ട്.

ജവാന്‍മാരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം തന്റെ പേരിലുള്ള സെവാഗ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ നല്‍കുമെന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറാനി കപ്പ് ജേതാക്കള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ തുകയും സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് വിദര്‍ഭ സീനിയര്‍ ടീമും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com