നിര്‍ഭാഗ്യം വിക്കറ്റെടുത്തു, ഫിഞ്ച് അരിശം തീര്‍ത്തത് ഇങ്ങനെ (വീഡിയോ) 

ഇതിന്റെ രോക്ഷം ഡ്രസിങ് റൂമിലേക്ക് നടക്കവെ കസേര അടിച്ചു തകര്‍ത്താണ് ഫിഞ്ച് പ്രകടിപ്പിച്ചത്
നിര്‍ഭാഗ്യം വിക്കറ്റെടുത്തു, ഫിഞ്ച് അരിശം തീര്‍ത്തത് ഇങ്ങനെ (വീഡിയോ) 

ബിഗ്ബാഷ് ലീഗില്‍ ഔട്ടായതിന്റെ രോക്ഷത്തിന് കസേര അടിച്ചു തകര്‍ത്ത് ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. ബിഗ് ബാഷ് ലീഗിന്റെ ഫൈനലില്‍ നോണ്‍ സ്‌ട്രേക്കേഴ്‌സ് എന്‍ഡില്‍  നില്‍ക്കവെ ഫിഞ്ച് റണ്‍ഔട്ടാവുകയായിരുന്നു. കാമറൂണ്‍ വൈറ്റിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് ജാക്‌സന്‍ ബേര്‍ഡിന്റെ കാലുകളില്‍ കൊണ്ട് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ഇളക്കി. 

ഈ സമയം ക്രീസിന് പുറത്തായിരുന്ന ഫിഞ്ചിന് ക്രീസില്‍ നിന്നും തിരികെ നടക്കേണ്ടി വന്നു. ഇതിന്റെ രോക്ഷം ഡ്രസിങ് റൂമിലേക്ക് നടക്കവെ കസേര അടിച്ചു തകര്‍ത്താണ് ഫിഞ്ച് പ്രകടിപ്പിച്ചത്. ആദ്യം കസേര തെറിപ്പിച്ചിട്ട ഫിഞ്ച് പിന്നാലെ ബാറ്റ് വെച്ച് അത് അടിച്ചു തകര്‍ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com