പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇന്ത്യക്കാര്‍ കാണില്ല, സംപ്രേഷണം നിര്‍ത്തിവെച്ച് ഡി സ്‌പോര്‍ട്‌

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താരങ്ങളെത്തുന്ന പിഎസ്എല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടേയും ഇഷ്ടയിടമാണ്
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇന്ത്യക്കാര്‍ കാണില്ല, സംപ്രേഷണം നിര്‍ത്തിവെച്ച് ഡി സ്‌പോര്‍ട്‌

40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണം നിര്‍ത്തിവെച്ച് ഡി സ്‌പോര്‍ട്‌. ദുബൈയിലാണ് നാലാം സീസണ്‍ പിഎസ്എല്‍ ഇപ്പോള്‍ നടക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ പിഎസ്എല്ലിന്റെ തത്സമയ സംപ്രേഷണം നിര്‍ത്തുവാനായിരുന്നു ലക്ഷ്യം. എന്നാല്‍ സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയാണ് സംപ്രേഷണം നിര്‍ത്തുവാനായത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താരങ്ങളെത്തുന്ന പിഎസ്എല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടേയും ഇഷ്ടയിടമാണ്. ഒരു ഇന്ത്യന്‍ താരം പോലും ഇതുവരെ പിഎസ്എല്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം വരെ പിഎസ്എല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം പിഎസ്എല്ലിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം ഡിസ്‌പോര്‍ട്‌സ് വാങ്ങിയെങ്കിലും, രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംപ്രേഷണം ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കുകയാണ്. 

സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലെ പാക് ക്രിക്കറ്റ് താരവും, പാക് പ്രധാനമന്ത്രിയപമായി ഇമ്രാന്‍ ഖാന്റെ ചിത്രം നീക്കം ചെയ്തിരുന്നു. പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പര കളിക്കില്ലെന്ന ശക്തമായ നിലപാടാണ് ഇന്ത്യ പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ ഈ വര്‍ഷങ്ങളിലെല്ലാം സ്വീകരിച്ചത്. ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണത്തോടെ കായിക മേഖലയിലും അതിന്റെ ശക്തമായ തുടര്‍ച്ചലനങ്ങള്‍ ഉണ്ടാവുമെന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com