സാനിയ മിർസ പാക്കിസ്ഥാന്റെ മരുമകൾ; തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് മാറ്റണം- ബിജെപി എംഎൽഎ

തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ നീക്കണമെന്ന് ബിജെപി എംഎല്‍എ രാജാ സിങ്
സാനിയ മിർസ പാക്കിസ്ഥാന്റെ മരുമകൾ; തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് മാറ്റണം- ബിജെപി എംഎൽഎ

ഹൈദരാബാദ്: തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ നീക്കണമെന്ന് ബിജെപി എംഎല്‍എ രാജാ സിങ്. പാക്കിസ്ഥാന്റെ മരുമകളാണ് സാനിയയെന്നും അങ്ങനെ ഒരു വ്യക്തിയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി വേണ്ടെന്നും രാജാ സിങ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വേഗത്തില്‍ നടപടിയെടുക്കണമെന്നും രാജാ സിങ് പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം. ഹൈദരാബാദിലെ ഘോഷാമഹല്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജാ സിങ്. 

സാനിയക്ക് പകരം ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ് വാൾ, പിവി സിന്ധു എന്നിവരില്‍ ആരെയെങ്കിലും ബ്രാന്‍ഡ് അംബാസഡറാക്കാണം. 2014-ലാണ് തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി സാനിയ മിര്‍സയെ തെരഞ്ഞെടുത്തത്.

പുല്‍വാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കൂടെയാണെന്നും അവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും സാനിയ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 14ന് ഇന്ത്യക്കാര്‍ക്ക് കറുത്ത ദിനമാണെന്നും ഇനിയൊരിക്കല്‍ കൂടി അങ്ങനെയൊരു ദിവസമുണ്ടാകരുതെന്നും സാനിയ പോസ്റ്റില്‍ വ്യക്തമാക്കി. 

എന്നാൽ ഈ പോസ്റ്റിന്റെ പേരിൽ സാനിയക്കെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു. ഭീകരാക്രമണത്തെ അപലപിച്ചുള്ള പോസ്റ്റില്‍ പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് സാനിയ ചൂണ്ടിക്കാട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com