ഇതാ മുന്നറിയിപ്പ്, ലോക കപ്പില്‍ ചില്ലറ കളിയാവില്ല; സിക്‌സുകളുടെ രാജാവായി ക്രിസ് ഗെയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2019 10:32 PM |
Last Updated: 20th February 2019 10:32 PM | A+A A- |

സിക്‌സുകളുടെ രാജാവായി യൂണിവേഴ്‌സല്‍ ബോസ്. രാജ്യാന്തര ക്രിക്കറ്റില്‍ അഫ്രീദി കയ്യടക്കി വെച്ചിരുന്ന ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന റെക്കോര്‍ഡ് ക്രിസ് ഗെയില്‍ തന്റെ പേരിലേക്ക് മാറ്റി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ മൊയിന്‍ അലിയെ 15ാം ഓവറില്‍ ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തിയാണ് ഗെയിലിന്റെ നേട്ടം.
രാജ്യാന്തര ക്രിക്കറ്റിലെ ഗെയിലിന്റെ സിക്‌സുകളുടെ എണ്ണം 477 പിന്നിട്ടു. 514 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇത്. അഫ്രിദിയുടെ 476 സിക്‌സുകള്‍ എന്ന റെക്കോര്‍ഡ് ആണ് ഗെയില്‍ അടിച്ചു പറത്തിയത്. സിക്‌സുകളുടെ കാര്യത്തില്‍ ഗെയ്‌ലിനും അഫ്രീദിക്കും പിന്നില്‍ മൂന്നാമതുള്ളത് കീവീസിന്റെ ബ്രണ്ടന്‍ മക്കല്ലമാണ്. 398 സിക്‌സാണ് മക്കല്ലത്തിന്റെ ബാറ്റില്‍ നിന്നും വിരിഞ്ഞത്. 352 സിക്‌സുകളോടെ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ നാലാമതും.
WORLD CUP ALERT : Chris Gayle has just hit a 121 meters long six to Plunkett. Watch out for Windies this World cup. #WIvENG
— BitterSweetSymphony #TeamSingle (@PluviophilePoet) February 20, 2019
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നിലയുറപ്പിച്ച് നിന്നാണ് ഗെയ്‌ലിന്റെ കളി. പതിയെ തുടങ്ങിയ ഗെയില്‍ അര്‍ധ ശതകം പിന്നിട്ടതിന് പിന്നാലെ സിക്‌സുകളുടെ എണ്ണവും കൂട്ടി. വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സ് 26 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയിലാണ് അവര്‍. 79 പന്തില്‍ നിന്നും 2 ഫോറും അഞ്ച് സിക്‌സും പറത്തി 67 റണ്‍സോടെ ഗെയിലും, 53 റണ്‍സോടെ ഹോപ്പുമാണ് ക്രീസില്‍.