തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യൻ കൗമാരം; മറുപടിക്കായി പൊരുതുന്നു

ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരായ ചതുർദിന പോരാട്ടത്തിൽ ഇന്ത്യ അണ്ടർ 19 ടീം പൊരുതുന്നു
തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യൻ കൗമാരം; മറുപടിക്കായി പൊരുതുന്നു

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരായ ചതുർദിന പോരാട്ടത്തിൽ ഇന്ത്യ അണ്ടർ 19 ടീം പൊരുതുന്നു. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലാണ് മത്സരം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 197 റൺസിൽ ഒതുക്കാൻ ഇന്ത്യക്ക് സാധിച്ചു. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ്. 

44 റൺസുമായി ദിവ്യാൻഷ് സക്സേന പുറത്താകാതെ നിൽക്കുന്നു. യശസ്വി ജയ്സ്വാൾ (24), മലയാളി താരങ്ങളായ വത്സൽ ശർമ്മ (23), വരുൺ നായനാർ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 

ടോസ് നേടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 18 റൺസെടുക്കുന്നതിനിടയ്ക്ക് ഓപണർമാരെ രണ്ട് പേരേയും നഷ്ടമായി തകർച്ചയെ അഭിമുഖീകരിക്കേണ്ടി വന്നു. ആ തകർച്ചയിൽ നിന്ന് പിന്നീട് കരകയറാനായില്ല. 139 റൺസെടുക്കുമ്പോഴേക്ക്‌ അവർക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായിരുന്നു.

ഒരു വശത്ത് വിക്കറ്റുകൾ കടപുഴകിയപ്പോൾ 57 റൺസോടെ നായകൻ മാത്യൂ മോണ്ട്ഗോമെറിയും മധ്യനിരയിൽ ബ്രെയ്സ് പർസൻസ് 58 റൺസുമായും പിടിച്ചത് നിന്നത് അവർക്ക് ആശ്വസമാകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഹൃതിക്‌ ഷൊകീൻ നാല് വിക്കറ്റുകളും, അൻഷുൽ കാംബോജ്, സാബിർ ഖാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com