പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയ്ക്ക് നന്നായി പഠിക്കൂ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ടോട്ടനത്തിന്റെ ആശംസ

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയ്ക്ക് നന്നായി പഠിക്കൂ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ടോട്ടനത്തിന്റെ ആശംസ

ടോട്ടനത്തിന്റെ ക്യാപ്റ്റനും, ഗോള്‍ കീപ്പറുമായ ഫ്രഞ്ച് സൂപ്പര്‍ താരം ഹ്യുഗോ ലോറിസാണ് ആശംസ നേര്‍ന്നെത്തിയത്

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ആശംസയുമായി പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോസ്പര്‍. ടോട്ടനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേരുന്നത്. 

ടോട്ടനത്തിന്റെ ക്യാപ്റ്റനും, ഗോള്‍ കീപ്പറുമായ ഫ്രഞ്ച് സൂപ്പര്‍ താരം ഹ്യുഗോ ലോറിസാണ് ആശംസ നേര്‍ന്നെത്തിയത്. കളി കണ്ടിരുന്ന് പഠിപ്പില്‍ ഉഴപ്പുന്ന വിരുതന്മാര്‍ തങ്ങളുടെ പ്രിയ ടീമിന്റേയും താരത്തിന്റേയും വാക്കുകള്‍ ഉള്‍ക്കൊണ്ട് പഠന വഴിയില്‍ എത്തുമോയെന്നാണ് അറിയേണ്ടത്. 

ടോട്ടനത്തിന്റെ അപ്രതീക്ഷിത ആശംസ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യയിലെ ആരാധകര്‍ ഇപ്പോള്‍. കമന്റുകളിലൂടെ അവര്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു. മലയാളികളും ടോട്ടനത്തിന്റെ ആശംസ വീഡിയോയ്ക്ക് അടിയില്‍ കമന്റുമായി എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com