പന്ത് വീണത് 80 മീറ്റര്‍ മുകളില്‍ നിന്നും, പന്തും ഗിന്നസ് റെക്കോര്‍ഡും കൈപ്പിടിയിലാക്കി ഓസീസ് താരം

ഡ്രോണ്‍ ഉപയോഗിച്ചാണ് 80 മീറ്റര്‍ ഉയരത്തില്‍ നിന്നും പന്ത് താഴേക്കിട്ടത്. ആദ്യ രണ്ട് വട്ടം ആലിസ പരാജയപ്പെട്ടു
പന്ത് വീണത് 80 മീറ്റര്‍ മുകളില്‍ നിന്നും, പന്തും ഗിന്നസ് റെക്കോര്‍ഡും കൈപ്പിടിയിലാക്കി ഓസീസ് താരം

62 മീറ്റര്‍ ഉയരത്തില്‍ നിന്നും വന്ന ക്രിക്കറ്റ് ബോള്‍ കൈപ്പിടിയില്‍ ഒതുക്കിയതായിരുന്നു ഇതുവരെയുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. എന്നാല്‍ അതിപ്പോള്‍ ഒരു വനിതാ ക്രിക്കറ്റ് താരം മറികടന്നു. 80 മീറ്റര്‍ ഉയരത്തില്‍ നിന്നുമെത്തിയ പന്ത് പിടിച്ച് ഓസ്‌ട്രേലിയയുടെ ആലിസ ഹീലിയാണ് റെക്കോര്‍ഡിടുന്നത്. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന വനിതാ ട്വന്റി20 ലോക കപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിക്കുവാനുള്ള ശ്രമം നടന്നത്. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആലിസയ്ക്ക് അവിടെ പിഴച്ചുമില്ല. 

ഡ്രോണ്‍ ഉപയോഗിച്ചാണ് 80 മീറ്റര്‍ ഉയരത്തില്‍ നിന്നും പന്ത് താഴേക്കിട്ടത്. ആദ്യ രണ്ട് വട്ടം ആലിസ പരാജയപ്പെട്ടു. എന്നാല്‍ മൂന്നാം വട്ടം ഗിന്നസ് റെക്കോര്‍ഡ് ആലിസ കൈപ്പിടിയിലാക്കി. 62 മീറ്റര്‍ ഉയരത്തില്‍ നിന്നും വന്ന പന്ത് കൈപ്പിടിയില്‍ ഒതുക്കിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 2016ല്‍ ക്രിസ്റ്റിയന്‍ ബൗഗാര്‍ട്ട്‌നറാണ് ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com