ടീമുകളുടെ സുരക്ഷയ്ക്ക് തന്നെ മുഖ്യ പരിഗണന; ബിസിസിഐ കത്തിന് ഐസിസി മറുപടി

ടീമുകളുടെ സുരക്ഷയ്ക്ക് തന്നെ മുഖ്യ പരിഗണന; ബിസിസിഐ കത്തിന് ഐസിസി മറുപടി


മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ സുരക്ഷയ്ക്ക് പ്രാധാനം നല്‍കുമെന്ന് ഐസിസി. പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയാണ് പ്രഥമ പരിഗണനാ വിഷയമെന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ബിസിസിഐ അയച്ച കത്ത് ലഭിച്ചതായും ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. 

ടീമുകളുടെ സുരക്ഷയ്ക്കാണ് ഐസിസി കൂടുതല്‍ പരിഗണന നല്‍കുന്ന്. ലോകകപ്പില്‍ നടപ്പിലാക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മാര്‍ച്ച് രണ്ടിന് ദുബായില്‍ നടക്കുന്ന ഐസിസി ബോര്‍ഡ് മീറ്റിങില്‍ ബിസിസിഐയെ അറിയിക്കും.

സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള ബി സി സി ഐയുടെ കത്ത് ബോര്‍ഡ് മീറ്റിങില്‍ അവതരിപ്പിക്കും. സുരക്ഷയില്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും സംതൃപ്തരാകും എന്നാണ് വിശ്വാസമെന്നും ശശാങ്ക് മനോഹര്‍ കൂട്ടിച്ചേര്‍ത്തു. 

ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തെഴുതിയത്. ഇന്ത്യന്‍ താരങ്ങളുടെയും ഒഫീഷ്യല്‍ഷ്യസിന്റെയും ആരാധകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com