അത് ആക്ഷേപഹാസ്യം, മാധ്യമ ധാര്‍മികതയെ ഹനിക്കുന്നില്ല; സെറീനയെ അധിക്ഷേപിച്ച കാര്‍ട്ടൂണിനെ പിന്താങ്ങി ഓസ്‌ട്രേലിയന്‍ പ്രസ് കൗണ്‍സില്‍

കാര്‍ട്ടൂണ്‍ സെറീനയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം അതിനെതിരെ ഉയര്‍ന്നിരുന്നു. 
അത് ആക്ഷേപഹാസ്യം, മാധ്യമ ധാര്‍മികതയെ ഹനിക്കുന്നില്ല; സെറീനയെ അധിക്ഷേപിച്ച കാര്‍ട്ടൂണിനെ പിന്താങ്ങി ഓസ്‌ട്രേലിയന്‍ പ്രസ് കൗണ്‍സില്‍

2018 യുഎസ് ഓപ്പണ്‍ ഫൈനലിലെ സംഭവ വികാസങ്ങളില്‍ സെറീന വില്യംസിനെതിരെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂര്‍ മാധ്യമ ധാര്‍മികത ഹനിക്കുന്നതല്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രസ് കൗണ്‍സില്‍. ഹെറാള്‍ഡ് സണ്‍ എന്ന ഓസ്‌ട്രേലിയന്‍ ദിനപത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ സെറീനയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം അതിനെതിരെ ഉയര്‍ന്നിരുന്നു. 

എന്നാല്‍ ആ കാര്‍ട്ടൂര്‍ ആക്ഷേപഹാസ്യത്തിന്റേയും, ഹാസ്യചിത്രത്തിന്റേയും, തമാശയുടേയും പരിധിയില്‍ വരുന്നതാണെന്നാണ് ഓസ്‌ട്രേലിയന്‍ പ്രസ് കൗണ്‍സില്‍ സ്വീകരിച്ച നിലപാട്. അമ്പയറുടെ പരാമര്‍ശത്തിനെതിരെ സെറീന രോക്ഷാകുലയയി പ്രതികരിച്ചതുള്‍പ്പെടെയുള്ള രംഗങ്ങളായിരുന്നു 2018ലെ യുഎസ് ഓപ്പണ്‍ ഫൈനലിനിടെ ലോകം കണ്ടത്. റാക്കറ്റ് വലിച്ചെറിയുന്ന രീതിയില്‍ സെറീനയുടേതായി മാര്‍ക്ക് നൈറ്റ് വരച്ച കാര്‍ട്ടൂണിനെതിരെ അന്ന് തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നു. നിങ്ങള്‍ക്ക് അവരെ ജയിക്കാന്‍ അനുവദിച്ചുകൂടെയെന്ന് അമ്പയര്‍ ഒസാക്കയോട് ചോദിക്കുന്നുമുണ്ട് കാര്‍ട്ടൂണില്‍. 

ഈ കാര്‍ട്ടൂണിനെതിരെ വലിയ തോതില്‍ പരാതി ഉയര്‍ന്നിരുന്നു. ഈ പരാതികളിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രസ് കൗണ്‍സിലിന്റെ മറുപടി. സെറീനയുടെ ബാലിശമായ പെരുമാറ്റം തുറന്നു കാണിക്കുകയാണ് ആ കാര്‍ട്ടൂണിലൂടെ ചെയ്തതെന്ന് ഓസ്‌ട്രേലിയന്‍ പ്രസ് കൗണ്‍സില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com