ഇതിന് മുന്‍പ് കണ്ടിട്ടുണ്ടോ? സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ കോച്ച്, തയ്യാറാവാതെ ചെല്‍സി ഗോള്‍കീപ്പര്‍

പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പ് കെപയെ മാറ്റി റിസര്‍വ് ഗോള്‍കീപ്പര്‍ കബല്ലെറോയെ ഇറക്കാനായിരുന്നു ചെല്‍സി കോച്ച് സാറിയുടെ നീക്കം
ഇതിന് മുന്‍പ് കണ്ടിട്ടുണ്ടോ? സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ കോച്ച്, തയ്യാറാവാതെ ചെല്‍സി ഗോള്‍കീപ്പര്‍

സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യുമ്പോള്‍ രോക്ഷവും സങ്കടവും കളിക്കാര്‍ പ്രകടിപ്പിക്കുക സ്വാഭാവികമാണ്. പക്ഷേ കറാബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ കളിയില്‍ ചെല്‍സി ഗോള്‍കീപ്പറുടെ ഭാഗത്ത് നിന്നുമുണ്ടായത് അതല്ല. തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യേണ്ടെന്ന് പരിശീലകനോട് തീര്‍ത്ത് പറയുകയായിരുന്നു ചെല്‍സി ഗോള്‍ കീപ്പര്‍ കെപ അറിസബഗാലെ. 

പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പ് കെപയെ മാറ്റി റിസര്‍വ് ഗോള്‍കീപ്പര്‍ കബല്ലെറോയെ ഇറക്കാനായിരുന്നു ചെല്‍സി കോച്ച് സാറിയുടെ നീക്കം. പക്ഷേ തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നതിനെതിരെ ഗ്രൗണ്ടില്‍ നിന്നും കെപ് ശക്തമായി എതിര്‍പ്പറിയിച്ചു. ഇതോടെ താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാനുള്ള നീക്കം ചെല്‍സി ഉപേക്ഷിച്ചുവെങ്കിലും തന്റെ രോക്ഷം സാറി ഗ്രൗണ്ടില്‍ വെച്ച് തന്നെ പ്രകടിപ്പിച്ചു. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം വട്ടവും അവിടെ കിരീടം ചൂടി. എന്നാല്‍ സാറി ആവശ്യപ്പെട്ടിട്ടും ഗ്രൗണ്ട് വിട്ട് വരാന്‍ കൂട്ടാക്കാതിരുന്ന കെപയെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചയെല്ലാം. സംഭവത്തില്‍ പിന്നീട് വിശദീകരണവുമായി കെപ എത്തുകയും ചെയ്തു. കോച്ചിനെ അനുസരിക്കാതിരിക്കുകയായിരുന്നില്ല അവിടെ ചെയ്തത് എന്നാണ് കെപ പറയുന്നത്. 

കളി തുടരാനുള്ള അവസ്ഥയിലല്ല ഞാനെന്നാണ് കോച്ച് കരുതിയത്. എന്നാല്‍ ഞാന്‍ അതിന് പ്രാപ്തമാണെന്നും, ടീമിനെ സഹായിക്കാന്‍ തയ്യാറാണെന്ന് പറയുകയുമായിരുന്നു അവിടെ എന്നാണ് കെപ തന്റെ വിശദീകരണത്തില്‍ പറയുന്നത്. ആശയവിനിമയത്തിലെ പാളിച്ചയാണ് അവിടെ പ്രശ്‌നം സൃഷ്ടിച്ചതെന്ന് സാറിയും പറയുന്നു. ചെല്‍സി കോച്ച്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com