ധോനിക്ക് പിന്നാലെ റെയ്‌നയും; ട്വന്റി20യില്‍ റെക്കോര്‍ഡ് തീര്‍ത്ത് താരം

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍പ്രദേശിന് വേണ്ടി ഇറങ്ങിയപ്പോഴാണ് റെയ്‌ന നേട്ടങ്ങള്‍ പലതും സ്വന്തമാക്കിയ
ധോനിക്ക് പിന്നാലെ റെയ്‌നയും; ട്വന്റി20യില്‍ റെക്കോര്‍ഡ് തീര്‍ത്ത് താരം

ഇന്ത്യന്‍ കുപ്പായത്തിലേക്ക് എത്തുവാന്‍ സാധിക്കുന്നില്ലെങ്കിലും ട്വന്റി20യില്‍ മറ്റൊരു റെക്കോര്‍ഡ് തീര്‍ത്ത് സുരേഷ് റെയ്‌ന. 300 ട്വന്റി കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായ റെയ്‌ന, കുട്ടിക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനുമായി. 

300 ട്വന്റി20 കളിച്ച് ധോനിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനായത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍പ്രദേശിന് വേണ്ടി ഇറങ്ങിയപ്പോഴാണ് റെയ്‌ന നേട്ടങ്ങള്‍ പലതും സ്വന്തമാക്കിയത്. പുതുച്ചേരിക്കെതിരായ കളിയില്‍ 18 പന്തില്‍ നിന്നും 12 റണ്‍സ് മാത്രം നേടാനെ റെയ്‌നയ്ക്കായുള്ളു. എന്നാല്‍ ട്വന്റി20യില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ ആ കളിയില്‍ റെയ്‌നയ്ക്കായി. 

ലോക ക്രിക്കറ്റില്‍ 8000 റണ്‍സ് ട്വന്റി20യില്‍ കണ്ടെത്തുന്ന ആറാമത്തെ താരവുമാണ് റെയ്‌ന. 7833 റണ്‍സോടെ റെയ്‌നയ്ക്ക് പിന്നില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുണ്ട്. 299 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മയ്ക്ക് ധോനിയ്ക്കും റെയ്‌നയ്ക്കും പിന്നാലെ ആ നേട്ടം സ്വന്തമാക്കാന്‍ ഒരു കളി മാത്രം മതി. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ രോഹിത് 300 എന്ന സംഖ്യ പിടിക്കും. 

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ആദ്യ കളിയില്‍ ഹൈദരാബാദിനെതിരെ 54 റണ്‍സെടുത്ത റെയ്‌നയ്ക്ക് പക്ഷേ പിന്നീട് വന്ന രണ്ട് കളിയില്‍ ഇത് ആവര്‍ത്തിക്കുവാനായില്ല. കഴിഞ്ഞ രണ്ട് കളികളില്‍ 1,12 എന്നിങ്ങനെയാണ് റെയ്‌നയുടെ സ്‌കോര്‍. ഫോമും ഫിറ്റ്‌നസും റെയ്‌നയ്ക്ക് തിരിച്ചടിയാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com