നിശബ്ദമായിരിക്കൂ, കാണികളോട് കോഹ് ലിക്ക് ആവശ്യപ്പെടേണ്ടി വന്നു; വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിക്കുന്നതിന് ഇടയില്‍

ഇരു ടീമുകളുടേയും ദേശീയ ഗാനം ആലപിച്ചതിന് ശേഷമാണ് വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് രണ്ട് മിനിറ്റ് എല്ലാവരും നിശബ്ദമായി നിന്നത്
നിശബ്ദമായിരിക്കൂ, കാണികളോട് കോഹ് ലിക്ക് ആവശ്യപ്പെടേണ്ടി വന്നു; വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിക്കുന്നതിന് ഇടയില്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ചാണ് കളി തുടങ്ങിയത്. രണ്ട് മിനിറ്റ് മൗനം ആചരിച്ച് ഇരു ടീമും ഗ്രൗണ്ടില്‍ നിന്നു. എന്നാല്‍ ഈ സമയം നിശബ്ദമായി നില്‍ക്കാന്‍ കാണികളോട് ഇന്ത്യന്‍ നായകന് ആവശ്യപ്പെടേണ്ടി വന്നു. 

ഇരു ടീമുകളുടേയും ദേശീയ ഗാനം ആലപിച്ചതിന് ശേഷമാണ് വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് രണ്ട് മിനിറ്റ് എല്ലാവരും നിശബ്ദമായി നിന്നത്. എന്നാല്‍ ഈ സമയം കാണികളില്‍ ഒരു വിഭാഗം ഉറക്കെ മുദ്രാവാക്യം വിളിക്കുകയും, സ്‌ക്രീനില്‍ മുഖം തെളിയുമ്പോള്‍ ആരവം ഉയര്‍ത്തുകയും ചെയ്തു. 

ഭാരത് മാത് കീ ജയ് വിളികള്‍ ഉയര്‍ത്തിയ കാണികളോട് ആ സമയം നിശബ്ദത പാലിക്കാന്‍ കോഹ് ലിക്ക് ആവശ്യപ്പെടേണ്ടി വന്നു. കളിക്ക് പിന്നാലെ കാണികളുടെ സമീപനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളിലും വലിയ വിമര്‍ശനം ഉയര്‍ന്നു. സിവിക് സെന്‍സിന്റേയും, യുക്തിയുടേയും പോരായ്മയാണ് അവിടെ കണ്ടത് എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com