രോഹിത്തിന്റെ പ്ലാന്‍ താരത്തിന്റെ മുന്നില്‍ വെച്ച് മാറ്റി കോഹ് ലി; ബൂമ്രയും കോഹ് ലിയും അവഗണിച്ചുവെന്ന് ആരാധകര്‍

എന്നാല്‍ വെറും കാഴ്ചക്കാരനായി നില്‍ക്കുന്ന രോഹിത്തിനോട് ഇരുവരും സംസാരിക്കുന്നില്ല
രോഹിത്തിന്റെ പ്ലാന്‍ താരത്തിന്റെ മുന്നില്‍ വെച്ച് മാറ്റി കോഹ് ലി; ബൂമ്രയും കോഹ് ലിയും അവഗണിച്ചുവെന്ന് ആരാധകര്‍

അവസാന പന്തിലേക്ക് വരെ വിശാഖപട്ടണത്ത് ആവേശം എത്തി. തോല്‍വി നേരിട്ടെങ്കിലും താരതമ്യേന ചെറിയ ടോട്ടല്‍ പ്രതിരോധിച്ച് കളി അവസാന ഓവറുകളിലേക്ക് എത്തിക്കുവാനായത് ഇന്ത്യയുടെ നേട്ടമാണ്. കളിയെ കുറിച്ച് ആരാധകര്‍ വിലയിരുത്തുന്നതിന് ഇടയില്‍ ആരാധകര്‍ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് ഇടയില്‍ നടന്ന മറ്റൊരു സംഭവം കൂടി കണ്ടെത്തി. 

ഭൂമ്രയും കോഹ് ലിയും തമ്മില്‍ സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം. രോഹിത് ശര്‍മയും ആ സമയം അവര്‍ക്കൊപ്പമുണ്ട്. എന്നാല്‍ വെറും കാഴ്ചക്കാരനായി നില്‍ക്കുന്ന രോഹിത്തിനോട് ഇരുവരും സംസാരിക്കുന്നില്ല. 

സംഭവം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ ഇത് ചിരിപടര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെ ഇങ്ങനെ അവഗണിക്കാന്‍ പാടില്ലെന്നാണ് ചിലര്‍ കോഹ് ലിയോട് പറയുന്നത്. രോഹിത്തിന്റെ പ്ലാന്‍ രോഹിത്തിന്റെ മുന്നില്‍ വെച്ച് തന്നെ മാറ്റുകയാണ് കോഹ് ലി ചെയ്യുന്നതെന്നും ചില ആരാധകര്‍ വായിച്ചെടുക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com