ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ് മെസിയുടെ മൂക്കിന്‍തുമ്പില്‍; മറികടക്കുക രണ്ട് നേട്ടങ്ങള്‍

ഒരു സ്പാനിഷ് ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന റെക്കോര്‍ഡില്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മെസി ഇപ്പോള്‍ എത്തി
ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ് മെസിയുടെ മൂക്കിന്‍തുമ്പില്‍; മറികടക്കുക രണ്ട് നേട്ടങ്ങള്‍

ലാലീഗയില്‍ സെവിയയ്‌ക്കെതിരെ ടീമിനെ രക്ഷിച്ചു കയറ്റിയ കൂട്ടത്തില്‍ റെക്കോര്‍ഡുകള്‍ പലത് കൂടിയും മെസി തന്റെ പേരിലേക്ക് ചേര്‍ത്തിരുന്നു. കരിയറിലെ 50ാം ഹാട്രിക് നേടിയ മെസി ഈ നേട്ടത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പമെത്തുമ്പോള്‍, ക്രിസ്റ്റിയാനോയുടെ രണ്ട് റെക്കോര്‍ഡുകള്‍ ഇപ്പോള്‍ മെസിയുടെ മൂക്കിന്‍ തുമ്പിലുണ്ട്. 

ഒരു സ്പാനിഷ് ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന റെക്കോര്‍ഡില്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മെസി ഇപ്പോള്‍ എത്തി. റയലിന് വേണ്ടി കളിച്ച ക്രിസ്റ്റിയാനോ 44 വട്ടമാണ് ഹാട്രിക് നേടിയത്. എന്നാല്‍ ലാലീഗയില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് എന്ന നേട്ടത്തില്‍ ക്രിസ്റ്റിയാനോയ്ക്ക് പിന്നിലാണ് മെസി. 

ലാലീഗയില്‍ 34 വട്ടമാണ് ക്രിസ്റ്റ്യാനോ ഒരു കളിയില്‍ മൂന്നോ, അതില്‍ അധികമോ ഗോള്‍ പറത്തുന്നത്. മെസി ലാലീഗയില്‍ ഹാട്രിക് നേടിയതാവട്ടെ 32 വട്ടവും. 51 വട്ടമാണ് ക്രിസ്റ്റ്യാനോ കരിയറില്‍ ഹാട്രിക് നേടിയത്. 34 എണ്ണം ലാലീഗയിലും, ഏഴെണ്ണം ചാമ്പ്യന്‍സ് ലീഗിലും, കോപ ഡെല്‍ റേയില്‍ രണ്ടെമ്ണവും, ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ ഒരെണ്ണവും, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി ഒരെണ്ണം, പോര്‍ച്ചുഗലിന് വേണ്ടി ആറെണ്ണം എന്നതാണ് കണക്ക്. 

മെസിയുടെ കരിയര്‍ ഹാട്രിക്കില്‍ 32 എണ്ണം ലാലീഗയിലും, എട്ടെണ്ണം ചാമ്പ്യന്‍സ് ലീഗിലും, മൂന്നെണ്ണം കോപ ഡെല്‍ റേയിലും, ഒരെണ്ണം സ്പാനിഷ് സൂപ്പര്‍ കപ്പിലും, അര്‍ജന്റീനയ്ക്ക് വേണ്ടി ആറെണ്ണവുമാണുള്ളത്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ ഈ റെക്കോര്‍ഡുകളെല്ലാം മെസി ഈ സീസണില്‍ മറികടക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

കിടിലന്‍ ഫോമില്‍ ബാഴ്‌സയെ തോളിലേറ്റുകയാണ് മെസി ഇപ്പോള്‍. ലാലീഗയില്‍ 25 ഗോളുകള്‍ നേടിയ മെസി സീസണില്‍ ഇതുവരെ 30 ഗോളുകള്‍ അടിച്ചു. ഇത് തുടര്‍ച്ചയായ പതിനൊന്നാം വട്ടമാണ് മെസി സീസണിലെ ഗോള്‍ വേട്ട 30ന് മുകളില്‍ കൊണ്ടുവരുന്നത്. ഈ സീസണില്‍ യൂറോപ്പിലെ ഗോള്‍വേട്ടക്കാരിലും മെസി മുന്നിലാണ്. എംബാപ്പെയേക്കാള്‍ മൂന്ന് ഗോളിനും, ക്രിസ്റ്റിയാനോയേക്കാള്‍ ആറ് ഗോളിനും മുന്നിലാണ് മെസി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com